ക്രിപ്‌റ്റോ വരുമാനം ഉണ്ടോ, എങ്കില്‍ നികുതി ബാധ്യതയെ കുറിച്ച് അറിയണം
ക്രിപ്‌റ്റോ ആസ്ഥികളെ വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളായാണ് കണക്കാക്കുന്നത്
ക്രിപ്‌റ്റോകറന്‍സി വ്യാപാരം നടത്തി വരുമാനം ലഭിച്ചവര്‍ ആദായ നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്. 2022 ഫിനാന്‍സ് നിയമ പ്രകാരം ക്രിപ്‌റ്റോ ആസ്തികളെ വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളായിട്ടാണ് കണക്കാക്കുന്നത്.
ആദായ നികുതി നിയമം 115ബി ബി എച്ച് പ്രകാരം ക്രിപ്‌റ്റോ ആസ്തികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനം നികുതി നല്‍കേണ്ടി വരും. ക്രിപ്‌റ്റോ കറന്‍സിയെ ഇന്ത്യന്‍ നാണയത്തിലേക്ക് മാറ്റുമ്പോഴും വിവിധ വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോഴും നികുതി ബാധ്യത ഉണ്ടാകും. വിര്‍ ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതും നികുതിയുടെ പരിധിയില്‍ വരും.
വരുമാനമായി വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ ലഭിക്കുന്ന നികുതിദായകര്‍ സാധാരണ ബാധകമാകുന്ന നികുതി സ്ലാബ് അനുസരിച്ചുള്ള നികുതി അടക്കേണ്ടതായിവരും. ക്രിപ്‌റ്റോ വരുമാനങ്ങള്‍ക്ക് പരിധിയില്ലാതെ 30 ശതമാനം ഫ്‌ളാറ്റ് റേറ്റില്‍ നികുതി നല്‍കേണ്ടി വരും.
ഉറവിട നികുതിയും
മുപ്പത് ശതമാനം നികുതി കൂടാതെ സ്രോതസില്‍ പിരിക്കുന്ന ഒരു ശതമാനം നികുതിയും നല്‍കാന്‍ ക്രിപ്‌റ്റോ ആസ്തികള്‍ ലഭിക്കുന്നവര്‍ ബാധ്യസ്ഥരാനാണ്. എന്നാല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന അവസരത്തില്‍ അതില്‍ റീഫണ്ടിന് യോഗ്യതയുണ്ടെങ്കില്‍ അത് ലഭിക്കുന്നതാണ്.
വിവിധ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം നടത്തി ലഭിച്ച വരുമാനം കണക്കാക്കി നികുതി അടയ്ക്കണം. ക്രിപ്‌റ്റോ ഖനനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനും നോണ്‍ ഫഞ്ചിബിള്‍ ടോക്കണ്ണില്‍ (non-fungible token/NFT) നിന്നുള്ള വരുമാനത്തിനും 30 ശതമാനം നിരക്കില്‍ ആദായ നികുതി നല്‍കേണ്ടതാണ്. 50,000 രൂപയ്ക്ക് മുകളില്‍ സമ്മാനമായി ക്രിപ്‌റ്റോ ആസ്തികള്‍ കൈമാറുന്നതും 30 ശതമാനം നികുതി ബാധ്യത വരുത്തും.