രാജ്യത്തെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ നേരിയ കുറവ്
ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേഴ്‌സിംഗ് മാനജേഴ്‌സ് സൂചിക ഫെബ്രുവരിയില്‍ 57.5 ആയി കുറഞ്ഞു;
രാജ്യത്തെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങില്‍ ഫെബ്രുവരി മാസം നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞമാസം ഉല്‍പ്പാദന മേഖലയില്‍ തൊഴിലും കുറഞ്ഞതായി സ്വകാര്യ സര്‍വേ റിപ്പോര്‍ട്ട് ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേഴ്‌സിംഗ് മാനജേഴ്‌സ് സൂചിക ഫെബ്രുവരിയില്‍ 57.5 ആയി കുറഞ്ഞു. ജനുവരിയിലെ 57.7 നേക്കാള്‍ നേരിയ കുറവാണിത്. എന്നാല്‍ ദീര്‍ഘകാല ശരാശരിയായ 53.6 നേക്കാള്‍ മുകളിലാണിത്.
ഉയര്‍ന്ന ഡിമാന്‍ഡ് സാഹചര്യവും വിജയകരമായ മാര്‍ക്കറ്റിംഗ് കാമ്പെയ്നുകളും ഫെബ്രുവരിയില്‍ പുതിയ ഓര്‍ഡറുകളുടെ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്.
ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 0.4 ശതമാനം വളര്‍ച്ചയായിരുന്നു നേടിയത്. മൂന്നാംപാദത്തിലെ ഉല്‍പ്പാദനം 1.6 ശതമാനം ഉയര്‍ന്നു.
'ഫെബ്രുവരിയില്‍ ഇന്ത്യന്‍ ചരക്ക് നിര്‍മാതാക്കള്‍ക്ക് നിരവധി പുതിയ ഓര്‍ഡറുകളാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് വാങ്ങലുകളിലും കൂടുതല്‍ ഉയര്‍ച്ചയുണ്ടായി. കമ്പനികള്‍ക്ക് അവരുടെ ജോലിഭാരം കൈകാര്യം ചെയ്യാന്‍ ഉചിതമായ വിഭവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഉല്‍പ്പാദന വളര്‍ച്ച കൂടുതല്‍ ശക്തമാകുമായിരുന്നുവെന്ന് ഡാറ്റ സൂചിപ്പിക്കുന്നു' ഐഎച്ച്എസ് മാര്‍ക്കിറ്റിലെ ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയന്ന ഡി ലിമ പറഞ്ഞു.