1.5 ട്രില്യണ്‍ രൂപയുടെ സാമ്പത്തിക പാക്കേജ് ഈ ആഴ്ച തന്നെ

Update: 2020-03-25 13:29 GMT

കൊറോണ വൈറസ് മൂലം ഇന്ത്യക്കുണ്ടായ തരിച്ചടി നേരിടാന്‍ 1.5 ട്രില്യണ്‍ രൂപയുടെ (19.6 ബില്യണ്‍ ഡോളര്‍) സാമ്പത്തിക ഉത്തേജക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്.100 ദശലക്ഷത്തിലധികം ദരിദ്രരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുന്നതിനുള്ള നിര്‍ദ്ദേശം സജീവ പരിഗണനയിലുണ്ട്. ലോക്ക്ഡൗണ്‍ മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന ചെറുകിട, ഇടത്തരം ബിസിനസുകളെ സഹായിക്കുന്നതിനും കാതലായ നിര്‍ദ്ദേശങ്ങളുണ്ട്.

സാമ്പത്തിക ഉത്തേജക പാക്കേജ്  ആഴ്ചാവസാനത്തോടെ പ്രഖ്യാപിക്കാനാണ് ധാരണയായിട്ടുള്ളത്. തുക 2.3 ട്രില്യണ്‍ രൂപ വരെ വന്നേക്കാമെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.പാക്കേജ് രൂപപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസും ധനമന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിവിധ ഇനങ്ങളില്‍ വകയിരുത്തേണ്ടിവരുന്ന അന്തിമ സംഖ്യകളുടെ കാര്യത്തില്‍ തീര്‍പ്പുവരേണ്ടതുണ്ട്.

Similar News