ശ്രീലങ്കക്കാര്‍ക്ക് ഇനി ഇന്ത്യന്‍ രൂപ കൈവശം വയ്ക്കാം

പരമാവതി 10,000 ഡോളറിന് തുല്യമായ ഇന്ത്യന്‍ കറന്‍സികള്‍ ജനങ്ങള്‍ക്ക് കൈയ്യില്‍ കൊണ്ട് നടക്കാം. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ രൂപയുടെ പ്രചാരം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ

Update: 2022-11-29 05:03 GMT

ശ്രീലങ്കക്കാര്‍ക്ക് ഇന്ത്യന്‍ രൂപ കൈവശം വയ്ക്കാന്‍ അനുമതി. പരമാവതി 10,000 ഡോളറിന് തുല്യമായ ഇന്ത്യന്‍ കറന്‍സികള്‍ ജനങ്ങള്‍ക്ക് കൈയ്യില്‍ കൊണ്ട് നടക്കാം. അതേ സമയം ഇന്ത്യന്‍ രൂപ ഇടപാടുകള്‍ക്ക് (Legal Tender) ഉപയോഗിക്കാനാവില്ല. എന്നാല്‍ ഇന്ത്യന്‍ രൂപ മറ്റ് കറന്‍സികളിലേക്ക് മാറ്റാനാവും.

Designated Foreign Currency ആയാണ് ഇന്ത്യന്‍ രൂപ ശ്രീലങ്ക ഉപയോഗിക്കുക. വ്യാപാരത്തിനും എക്‌സ്‌ചേഞ്ചിനും സ്വതന്ത്രമായി ഉപയോഗിക്കാന്‍ ഒരു രാജ്യത്ത് അനുമതി ലഭിക്കുന്ന കറന്‍സികളാണ് Designated Foreign Currency. ഇന്ത്യന്‍ രൂപയെ കൂടാതെ യുഎസ് ഡോളര്‍, പൗണ്ട് സെറ്റര്‍ലിംഗ്, സ്വിസ് ഫ്രാങ്ക് ഉള്‍പ്പടെ 14 വിദേശ കറന്‍സികള്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ ശ്രീലങ്കയില്‍ അനുമതിയുണ്ട്.

ഇന്ത്യന്‍ കറന്‍സിയില്‍ വ്യാപാരം നടത്താന്‍ ഇരു രാജ്യങ്ങളും നേരത്തെ തന്നെ ധാരണയില്‍ എത്തിയിരുന്നു. ഡോളര്‍ ക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് വിദേശ നാണ്യ ലഭ്യത ഉറപ്പാക്കാന്‍ നടപടി ഗുണം ചെയ്യും. ഇന്ത്യന്‍ രൂപ മറ്റ് കറന്‍സികളിലേക്ക് മാറ്റാന്‍ ശ്രീലങ്കന്‍ ബാങ്കുകള്‍ ഇന്ത്യയിലെ ബാങ്കുകളുമായി നോസ്‌ട്രോ (INR nostro) അക്കൗണ്ടുകള്‍ തുറക്കാന്‍ ധാരണയിലെത്തേണ്ടതുണ്ട്. നിലവില്‍ ഒരു ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 4.56 ശ്രീലങ്കന്‍ രൂപ നല്‍കണം. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ രൂപയുടെ പ്രചാരം വര്‍ധിപ്പിക്കാനും യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള ശ്രമത്തിലാണ് ഇന്ത്യ.

Tags:    

Similar News