കൃത്യതയോടെ നീക്കം; ചരക്ക് വരുമാനത്തില്‍ 16 ശതമാനം വര്‍ധന നേടി ഇന്ത്യന്‍ റെയില്‍വേ

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ റെയില്‍വേ 1109.38 ദശലക്ഷം ടണ്‍ ചരക്ക് നീക്കം നടത്തി

Update: 2023-01-03 10:21 GMT

2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് ഗതാഗതത്തില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ വരുമാനത്തെ മറികടന്നു. 2022-23 സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ രാജ്യത്തെ റെയില്‍വേയുടെ ചരക്ക് ഗതാഗതത്തില്‍ നിന്നുള്ള വരുമാനം 120478 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 104040 കോടി രൂപയായിരുന്നു. 16 ശതമാനം വര്‍ധനയാണ് ഇതിലുണ്ടായത്.

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ റെയില്‍വേ 1109.38 ദശലക്ഷം ടണ്‍ ചരക്ക് നീക്കം നടത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1029.96 ഇത് ദശലക്ഷം ടണ്ണായിരുന്നുവെന്ന് റെയില്‍വേ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ മാസത്തില്‍ 14573 കോടി രൂപയായിരുടെ ചരക്ക് വരുമാനത്തോടെ റെയില്‍വേ 130.66 ദശലക്ഷം ടണ്‍ ചരക്ക് നീക്കം നടത്തി. ഇത് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 3 ശതമാനം കൂടുതലാണ്. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, ബിസിനസ് വികസന യൂണിറ്റുകളുടെ പ്രവര്‍ത്തനം, പെട്ടെന്നുള്ള നയരൂപീകരണം എന്നിവ ഈ ചരിത്ര നേട്ടം സാധ്യമാക്കിയെന്ന് റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News