ഇന്ത്യയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും വീഴ്ച; വ്യാപാരക്കമ്മിയും ഇടിഞ്ഞു

ഏപ്രില്‍-നവംബറിലും രേഖപ്പെടുത്തിയത് ഇടിവ്

Update:2023-12-15 15:17 IST

Image : Canva

ഇന്ത്യയുടെ വാണിജ്യാധിഷ്ഠിത കയറ്റുമതി നവംബറില്‍ 2.8 ശതമാനം താഴ്ന്ന് 3,390 കോടി ഡോളറിലെത്തി. 2022 നവംബറില്‍ കയറ്റുമതി വരുമാനം 3,489 കോടി ഡോളറായിരുന്നു.

ഇറക്കുമതി ചെലവ് 5,580 കോടി ഡോളറില്‍ നിന്ന് 5,448 കോടി ഡോളറായും താഴ്ന്നുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി (Trade deficit) കഴിഞ്ഞമാസം 2,058 കോടി ഡോളറിലേക്കും താഴ്ന്നു. വ്യാപാരക്കമ്മി താഴുന്നത് ഇന്ത്യക്ക് ആശ്വാസമാണ്. ഒക്ടോബറില്‍ ഇത് 3,146 കോടി ഡോളറായിരുന്നു; 2022 നവംബറില്‍ 3,200 കോടി ഡോളറും.
ഏപ്രില്‍-നവംബറിലും ഇടിവ്
നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-നവംബറില്‍ കയറ്റുമതി 6.51 ശതമാനം താഴ്ന്ന് 27,880 കോടി ഡോളറാണ്. 44,515 കോടി ഡോളറിന്റേതാണ് ഇക്കാലയളവില്‍ നടത്തിയ ഇറക്കുമതി; മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 8.67 ശതമാനം കുറവാണിത്.
Tags:    

Similar News