ബസുമതി അരിയില്‍ ഇന്ത്യന്‍ കുതിപ്പ്

ബെല്‍ജിയം, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയില്‍നിന്ന് അരി ഇറക്കുമതി ചെയ്യുന്നത്. ഇവിടങ്ങളില്‍ ബസുമതി അരിയുടെ ആവശ്യം വര്‍ധിക്കുന്നത് കര്‍ഷകര്‍ക്ക് പ്രതീക്ഷയാണ്

Update:2021-01-05 18:33 IST

പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു ഭാഗത്ത് കര്‍ഷകര്‍ സമരവുമായി കുതിക്കുന്നതിനിടെ മറുഭാഗത്ത് ബസുമതി അരി കയറ്റുമതിയില്‍ കുതിക്കുകയാണ് രാജ്യം. ഇത് ആശ്വാസമേകന്നത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കാണ്.

ഈ സാമ്പത്തിക വര്‍ഷത്തിലെ എട്ട് മാസങ്ങള്‍ക്കൊടുവില്‍ ബെല്‍ജിയത്തിലേക്കുള്ള ബസുമതി അരിയുടെ കയറ്റുമതിയില്‍ 60 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. അതേസമയം നെതര്‍ലാന്‍ഡിന്റെ ഇറക്കുമതി ഇരട്ടിയായി.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ബസുമതി അരിക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നതാണ്. ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ മൂല്യം നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തല്‍.
'യൂറോപ്പ് ഞങ്ങള്‍ക്ക് വലിയൊരു മാര്‍ക്കറ്റാണ്, ഈ വര്‍ഷം മഹാമാരി കാരണം വിപണിയിലും പരിഭ്രാന്തിയുണ്ടായിട്ടുണ്ട്. അതിനാല്‍ ഈ രാജ്യങ്ങളില്‍ താമസിക്കുന്ന തെക്ക് കിഴക്കന്‍ ഏഷ്യന്‍ ജനത ബസുമതി അരി വീട്ടാവശ്യത്തിന് കൂടുതലായി വാങ്ങിക്കൂട്ടകയായിരുന്നു' കോഹിനൂര്‍ ഫുഡ്‌സ് മാനേജിംഗ് ഡയരക്ടര്‍ ഗൗര്‍നം അരോറ പറഞ്ഞു.
കൊവിഡിന്റെ രണ്ടാം വരവ് വീണ്ടുമൊരു ലോക്ക്ഡൗണിന് കാരണമായേക്കാവുന്നതിനാല്‍ ഏവരും ബസുമതി അരി വാങ്ങി സൂക്ഷിക്കുകയാണ്. ഇത് ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭ്യാക്കും- അദ്ദേഹം പറഞ്ഞു.


Tags:    

Similar News