ഇന്ത്യയുടെ വിദേശ കടം 624.7 ബില്യണ്‍ ഡോളറിലെത്തി

വിദേശ കടത്തിന്റെ ഏറ്റവും കൂടുതല്‍ യു.എസ് ഡോളര്‍ മൂല്യമുള്ള കടം

Update:2023-07-01 16:13 IST

2023 മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയുടെ വിദേശ കടം 624.7 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.6 ബില്യണ്‍ ഡോളര്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, വിദേശ കടവും ജി.ഡി.പി അനുപാതവും ഇതേ കാലയളവില്‍ 20 ശതമാനത്തില്‍ നിന്ന് 18.9 ശതമാനമായി കുറഞ്ഞു.

ദീര്‍ഘകാല, ഹ്രസ്വകാല കടം

ഒരു വര്‍ഷത്തിലധികം കാലാവധിയുള്ള ദീര്‍ഘകാല കടം 2023 മാര്‍ച്ച് അവസാനത്തോടെ 496.3 ബില്യണ്‍ ഡോളര്‍ രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.1 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായി. മൊത്തം ബാഹ്യ കടത്തില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള ഹ്രസ്വകാല കടത്തിന്റെ വിഹിതം 2022 മാര്‍ച്ചിലെ 19.7 ശതാനത്തില്‍ നിന്ന് 2023 മാര്‍ച്ചില്‍ 20.6 ശതമാനമായി വര്‍ധിച്ചു.

സര്‍ക്കാര്‍, സര്‍ക്കാരിതര കടം

2022-23 കാലയളവില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളില്‍ കുടിശികയുള്ള കടത്തില്‍ വര്‍ധനയുണ്ടായി. സര്‍ക്കാര്‍ മേഖലയിലെ കടം 133.3 ബില്യണ്‍ ഡോളറാണ്. അതേസമയം സര്‍ക്കാരിതര മേഖലയുടെ കടം 491.3 ബില്യണ്‍ ഡോളറാണ്. ബാഹ്യ കടത്തിന്റെ ഏറ്റവും വലിയ ഭാഗം 32.5 ശതമാനത്തോടെ വായ്പകളാണ്. തുടര്‍ന്ന് കറന്‍സിയും നിക്ഷേപങ്ങളും 22.6%, ട്രേഡ് ക്രെഡിറ്റും അഡ്വാന്‍സും 19.9%, ഡെറ്റ് സെക്യൂരിറ്റികള്‍ 16.7% എന്നിങ്ങനെയാണെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കി.



Tags:    

Similar News