1,037 കോടി കടമെടുക്കാനൊരുങ്ങി കേരളം

സംസ്ഥാനത്തിന്റെ ആകെ കടം 3.32 ലക്ഷം കോടിയെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ജൂണില്‍ സര്‍ക്കാര്‍ പറഞ്ഞ കണക്ക്

Update:2023-03-25 09:01 IST

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ കേരളം വീണ്ടും കടമെടുക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1,037 കോടി രൂപ കടമെടുക്കാനാണ് തീരുമാനം.

ഈ വര്‍ഷം ഇതിനോടകം തന്നെ പൊതുവിപണിയില്‍നിന്നുള്ള കടം 21,000 കോടി രൂപയായിട്ടുണ്ട്. 1,037 കോടി രൂപയുടെ ലേലം 28ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫിസില്‍ ഇകുബേര്‍ സംവിധാനം വഴി നടക്കും.

സംസ്ഥാനത്തിന്റെ ആകെ കടം 3.32 ലക്ഷം കോടിയെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ജൂണില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞ കണക്ക്. എന്നാല്‍ ഇത് 3.90 ലക്ഷം കോടിയായി ഉയര്‍ന്നുവെന്നാണ് ഈ വര്‍ഷം ആര്‍.ബി.ഐ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.




Tags:    

Similar News