ഐ.റ്റി മേഖലക്ക് മികച്ച പിന്തുണ

Update: 2019-01-31 06:35 GMT

50 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഐ.റ്റി അടിസ്ഥാന സൗകര്യവികസന രംഗത്ത് കഴിഞ്ഞ 3 വര്‍ഷം കൊണ്ട് ലഭ്യമാക്കിയത്. ഇനിയത് 1.16 ലക്ഷം ചതുരശ്ര അടിയായി വര്‍ദ്ധിപ്പിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

സ്റ്റാര്‍ട്ടപ് വികസനത്തിനായി ഈ വര്‍ഷം സ്റ്റാര്‍ട്ടപ് മിഷന് 70 കോടി വകയിരുത്തിയിട്ടുണ്ട്. കെ.എസ്.ഐ.ഡി.സിയുടെ സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റ് പിന്തുണയുണ്ട്. ടെക്‌നോസിറ്റിയുടെയും നാനോസിറ്റിയുടെയും വികസനത്തിനായി ഒരു കോടി വീതമാണ് വകയിരുത്തിയിട്ടുള്ളത്.

574 കോടി രൂപയാണ് ഐ.ടി മേഖലക്കുള്ള അടങ്കല്‍ തുക. ഇതില്‍ പാര്‍ക്കുകള്‍ക്കായി 84 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. കെ.എസ്.ഐ.ടി.എല്ലിന് 148 കോടിയും നല്‍കും . ഇവരാണ് ഫൈബര്‍ ഓപ്റ്റിക് സംവിധാനങ്ങളും സ്‌ക്കില്‍ പരിശീലനവും നടത്തുന്നത്.

Similar News