കോവിഡിനിടയിലും ആളുകളുടെ സമ്പാദ്യം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണം, ഭൂമി എന്നിവയിലെ നിക്ഷേപം കുറഞ്ഞതായും മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സർവീസസ് തയാറാക്കിയ റിപ്പോര്‍ട്ട്

Update:2021-04-28 10:49 IST

ഒരു വര്‍ഷത്തിലേറെയായി കോവിഡ് സര്‍വ മേഖലകളിലും നാശം വിതച്ചു കൊണ്ടിരിക്കുമ്പോഴും രാജ്യത്ത് ഗൃഹ സമ്പാദ്യം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2019 ല്‍ ജിഡിപിയുടെ 19.8 ശതമാനമായിരുന്നു ആളുകളുടെ സമ്പാദ്യമെങ്കില്‍ 2020 ല്‍ 22.5 ശതമാനമായി ഉയര്‍ന്നുവെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കടുത്ത ലോക്ക് ഡൗണിലായിരുന്ന ഏപ്രില്‍- ജൂണ്‍ കാലയളവില്‍ സ്വര്‍ണം, ഭൂമി തുടങ്ങിയ ഫിസിക്കല്‍ സേവിംഗ്‌സ് ജിഡിപിയുടെ 5.8 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ബിഐ കണക്കനുസരിച്ച് 2020 ജൂണില്‍ അവസാനിച്ച പാദത്തില്‍ പണേതര സമ്പാദ്യം ജിഡിപിയുടെ 21.4 ശതമാനമായിരുന്നു. സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 10.4 ശതമാനവും ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 8.4 ശതമാനവുമായിരുന്നു.
കറന്‍സിയായി സൂക്ഷിക്കുന്ന ശീലം കൂടിയെന്നും ഡിസംബറില്‍ അവസാനിച്ച ത്രൈസമാസത്തില്‍ പെന്‍ഷന്‍, ചെറുകിട നിക്ഷേപങ്ങള്‍ എന്നിവ കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കല്‍ കൂടിയതോടെ ബാങ്കിതര-ഹൗസിംഗ് ഫിനാന്‍സ് കമ്പനികളില്‍ നിന്നുള്ള വായ്പയില്‍ കഴിഞ്ഞ വര്‍ഷം കുറവുണ്ടായി.
കഴിഞ്ഞ ദശാബ്ദത്തിലെ സമ്പാദ്യ നിരക്ക് ജിഡിപിയുടെ 10-12 ശതമാനമായിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അത് 13.2 ശതമാനമായി. അതേസമയം സാമ്പത്തിക ബാധ്യത ജിഡിപിയുടെ 4.8 ശതമാനമാണ്.



Tags:    

Similar News