ഗാര്‍ഹിക എല്‍.പി.ജി വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍; വാണിജ്യ സിലിണ്ടറിന് ₹83.50 കുറച്ചു

കഴിഞ്ഞ മൂന്ന് മാസമായി ഗാര്‍ഹിക സിലിണ്ടര്‍ വില എണ്ണക്കമ്പനികള്‍ പരിഷ്‌കരിച്ചിട്ടില്ല

Update:2023-06-01 11:02 IST

Image : Canva

തുടര്‍ച്ചയായ മൂന്നാംമാസവും വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍ (14.2 കിലോഗ്രാം) വില കുറയ്ക്കാതെ പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍. അതേസമയം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് (19 കിലോഗ്രാം) 83.50 രൂപ കുറയ്ക്കുകയും ചെയ്തു. ഹോട്ടലുകള്‍ക്ക് ആശ്വാസമേകുന്ന തീരുമാനമാണിത്.

തുടര്‍ച്ചയായ മൂന്നാംമാസമാണ് വാണിജ്യ സിലിണ്ടര്‍ വില കുറയ്ക്കുന്നത്. ഇതോടെ കൊച്ചിയില്‍ വില 1,779.5 രൂപയായി. കഴിഞ്ഞ മാര്‍ച്ചില്‍ 350 രൂപ കൂട്ടിയശേഷം ഏപ്രിലില്‍ 92 രൂപയും മേയില്‍ 171.50 രൂപയും കുറച്ചിരുന്നു. തിരുവനന്തപുരത്ത് 1,800.50 രൂപയും കോഴിക്കോട്ട് 1,812 രൂപയുമാണ് പുതുക്കിയ വില. ഉപയോക്താക്കള്‍ ഇതിന് പുറമേ 18 ശതമാനം ജി.എസ്.ടിയും നല്‍കണം.
അടുക്കള ബജറ്റ് ഉയര്‍ന്ന് തന്നെ
വാണിജ്യ സിലിണ്ടറിന് വില കുറച്ചെങ്കിലും തുടര്‍ച്ചയായ മൂന്നാംമാസവും വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ (14.9 കിലോഗ്രാം) വില പരിഷ്‌കരിക്കാന്‍ പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ തയ്യാറായില്ല. കൊച്ചിയില്‍ 1,110 രൂപയും കോഴിക്കോട്ട് 1,111.5 രൂപയും തിരുവനന്തപുരത്ത് 1,112 രൂപയുമാണ് വില. കഴിഞ്ഞ മാര്‍ച്ചില്‍ 50 രൂപ കൂട്ടിയശേഷം വില മാറ്റമില്ലാതെ തുടരുകയാണ്.
Tags:    

Similar News