വാണിജ്യ പാചക വാതക വില കുറച്ചു
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ നിരക്ക് 1896.50 രൂപയാണ്;
രാജ്യത്തെ പാചക വാതക വിലയില്‍ കുറവ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ 94 രൂപ 50 പൈസയാണ് കുറച്ചത്. ഒരു വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ നിരക്ക് 1896 രൂപ 50 പൈസയാണ്.
അതേ സമയം വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പ്രധാന നഗരങ്ങളിലെ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില ഇങ്ങനെയാണ്. ഡല്‍ഹി- 1885 രൂപ, കൊല്‍ക്കത്ത- 1995.50 രൂപ, മുംബൈ- 1844 രൂപ, ചെന്നൈ-2045 രൂപ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel