സാധാരണക്കാരന് വീണ്ടും ഇരുട്ടടി! പാചകവാതക സിലിണ്ടര്‍ വില കൂടി; ഇന്നുയര്‍ന്നത് 25 രൂപ

നിലവിലുള്ള 841.50 രൂപ ഇന്ന് മുതല്‍ 866.50 രൂപയാകും.

Update:2021-08-17 14:09 IST

സാധാരണക്കാരന് ഓണക്കാലത്ത് ഇരുട്ടടിയായി പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ഉപഭോഗത്തിനുള്ള 14.2 കിലോ ഗ്രാമിന്റെ സിലിണ്ടറുകള്‍ക്ക് 25 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ നിലവിലുള്ള സിലിണ്ടര്‍ വില 841.50 രൂപ 866.50 രൂപയായി ഉയരും.

ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപ ജൂലൈ ഒന്നിന് വര്‍ധിപ്പിച്ചിരുന്നു. അന്ന് തന്നെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയും 80 രൂപ ഉയര്‍ത്തി. അതേസമയം ജൂലൈ 17 ന് ശേഷം ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.57 രൂപയാണ് വില. ഡീസലിന് 94.33 രൂപയും. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103.82 രൂപയാണ്. ഡീസല്‍ 96.47 രൂപയും. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102.29 രൂപയാണ്. ഡീസല്‍ വില 94.78 രൂപയും.


Tags:    

Similar News