ട്രഷറി നിയന്ത്രണത്തില്‍ വീണ്ടും ഇളവ്; 5 ലക്ഷം വരെ ബില്ലുകള്‍ മാറാം

Update:2019-12-30 12:07 IST

ട്രഷറി നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവ്. ഒക്ടോബര്‍ 31

വരെ നല്‍കിയ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും ചെക്കുകളും അടിയന്തരമായി

പാസാക്കി നല്‍കാന്‍ ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ്

നല്‍കി.

ഡിസംബര്‍ 7 വരെ സമര്‍പ്പിച്ച ഒരു

ലക്ഷം രൂപയില്‍ താഴെയുള്ള ബില്ലുകള്‍ മാറി നല്‍കാന്‍ ട്രഷറി ഡയറക്ടര്‍ 14

ന് നിര്‍ദേശം നല്‍കിയിരുന്നു.നവംബര്‍ 15 നാണ് ട്രഷറി പ്രവര്‍ത്തനത്തിന്

കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്.

ഇപ്പോഴത്തെ

നിര്‍ദ്ദേശ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ കരാര്‍

പ്രവൃത്തികളുടെ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും പാസാക്കി

നല്‍കും.നവംബര്‍ 15 ലെ ഉത്തരവു പ്രകാരം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള

ബില്ലുകള്‍ മാറുന്നതിന് വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

പോസ്റ്റല്‍

സ്റ്റാമ്പുകള്‍ വാങ്ങുന്നതും ട്രഷറി നിയന്ത്രണത്തില്‍ നിന്ന്

ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിര്‍ദേശത്തോടെ സര്‍ക്കാര്‍ ഓഫീസുകളിലെ ദൈനം

ദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്റ്റേഷനറികള്‍ വാങ്ങുന്നതുള്‍പ്പടെ ചെറിയ

ചെലവുകള്‍ നടത്താന്‍ കഴിയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News