ഇന്ത്യയുടെ വളര്‍ച്ചാപ്രവചനം 6.3 ആയി കുറച്ച് മോത്തിലാല്‍ ഓസ്വാള്‍

2023 സാമ്പത്തിക വര്‍ഷം കോവിഡ് പ്രത്യാഖാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രവചനം

Update: 2021-12-18 12:44 GMT

രാജ്യത്തിന്റെ വളര്‍ച്ചയുടെ പാതയില്‍ അനിശ്ചിതത്വം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മോത്തിലാല്‍ ഓസ്വാള്‍. ഒപ്പംഇതുവരെയുള്ള വളര്‍ച്ചാ പ്രവചനങ്ങളില്‍ ഏറ്റവും കുറവ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുകയും ചെയ്്തു. ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി എസ്റ്റിമേറ്റ് 6.3 ശതമാനമായി കുറച്ചിരിക്കുകയാണ് മോത്തിലാല്‍ ഓസ്വാള്‍.

വിവിധ അനലിസ്റ്റുകളുടെ ഇതുവരെയുള്ള പ്രവചനങ്ങളില്‍ ഏറ്റവും താഴ്ന്നതാണ് ഇത്. വിപണിയിലെ എസ്റ്റിമേറ്റ് ആയ 7.6 നെക്കാളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ശുഭാപ്തി വിശ്വാസങ്ങളനുസരിച്ചുള്ള 8-8.5 ശതമാനത്തെക്കാളും താഴ്ന്ന പ്രവചനങ്ങളാണ് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഒരു കുറിപ്പില്‍ പുറത്തുവിട്ടിട്ടുള്ളത്.
ഇക്കഴിഞ്ഞയിടയ്ക്ക് ആര്‍ബിഐ പുറത്തുവിട്ട് ഈ സാമ്പത്തിക വര്‍ഷത്തിലെ 9.5 ശതമാനം വളര്‍ച്ചാ പ്രവചനത്തെക്കാളും ഏറെ താഴെയാമിത്. ഇതുവരെ പുറത്തുവന്ന വിവിധ വളര്‍ച്ചാ പ്രവചനങ്ങളെയെല്ലാം സംബന്ധിച്ച് ഇന്ത്യയിലെ ജിഡിപി വളര്‍ച്ച സംബന്ധിച്ച് ഏറെ അനിശ്ചിതത്വമുള്ള റിസള്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
2024 സാമ്പത്തിക വര്‍ഷത്തില്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 5.8 ശതമാനമായി കുറയുമെന്നും ബ്രോക്കറേജ് പറഞ്ഞു, കൂടുതല്‍ വെല്ലുവിളികളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉപഭോക്തൃ പണപ്പെരുപ്പം കണക്കിലെടുത്ത് ആര്‍ബിഐ അടുത്ത വര്‍ഷം പലിശനിരക്ക് 0.50 ശതമാനം വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.


Tags:    

Similar News