ചിപ്പ് വെച്ച പാസ്‌പോര്‍ട്ട് വരുന്നു; യാത്രക്കാര്‍ക്ക് ഗുണങ്ങളെന്തൊക്കെ?
പ്രഖ്യാപനം ബജറ്റ് പ്രസംഗത്തില്‍
പൗരന്മാരുടെ വിദേശ യാത്ര എളുപ്പമാക്കാന്‍ ഉപകരിക്കുന്നതാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ചിപ്പ് അധിഷ്ഠിത ഇ പാസ്‌പോര്‍ട്ടുകള്‍. 2022-23ല്‍ തന്നെ ഇത് നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇ പാസ്‌പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടതോടെ രാജ്യാന്തര യാത്രകള്‍ക്കും കുടിയേറ്റത്തിനും കൂടുതല്‍ ഗുണകരമാകുന്ന സംവിധാനത്തിലേക്ക് ഇന്ത്യ മാറുകയാണ്.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ വിദേശകാര്യ വകുപ്പും പ്രഖ്യാപനം നടത്തിയിരുന്നു. വിദേശകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റില്‍ ഇ പാസ്‌പോര്‍ട്ടിന്റെ പല ഫീച്ചറുകളും വെളിപ്പെടുത്തിയിരുന്നു.
ഉടമയുടെ ബയോമെട്രിക് ഡാറ്റ അടക്കം ചെയ്തിരിക്കുന്ന മൈക്രോ ചിപ്പാണ് ഇ പാസ്‌പോര്‍ട്ടിന്റെ കേന്ദ്രസ്ഥാനം. ഈ ചിപ്പില്‍ പാസ്‌പോര്‍ട്ട് ഉടമയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളുണ്ടാകും. ഉടമ നടത്തിയ യാത്രകളെ കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ലഭ്യമാകും.
ബയോമെട്രിക് ഡാറ്റ അടങ്ങുന്ന ചിപ്പില്‍ നിന്ന് അനുവാദമില്ലാതെ ഡാറ്റ എടുക്കാനുള്ള സാധ്യത കുറയ്ക്കാന്‍ കനത്ത സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരിക്കും.