തിരിച്ചടിയായി പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ്

തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്ധനവില ഉയര്‍ന്നത്.

Update: 2021-05-18 10:50 GMT

അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഈ കോവിഡ് കാലത്ത് വാഹനങ്ങള്‍ ഓടുന്നതെങ്കിലും പെട്രോള്‍ ഡീസല്‍ വിലവര്‍ധന ജനങ്ങളെ വലയ്ക്കുന്നതായി പരാതി. ചികിത്സാ ആവശ്യത്തിനായി ഓടുന്ന സംസ്ഥാനത്തെ സന്നദ്ധ സംഘടനകള്‍ക്കും ആശുപത്രികള്‍ക്കും പൊതുജനത്തിനും ഉയര്‍ന്ന ഇന്ധനവില ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.85 രൂപയും ഡീസലിന് 89.79 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 ഇന്നത്തെ വില. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 28 പൈസയാണ് കൂടിയത്, ഡീസലിന് 32 പൈസയും. കഴിഞ്ഞ മെയ് മാസം (2020മെയ്) കേരളത്തില്‍ പെട്രോള്‍ വില 71 രൂപയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

Tags:    

Similar News