ഇന്ധനവില വീണ്ടും ഉയര്‍ന്നു
വിവിധ നഗരങ്ങളില്‍ പെട്രോളിന് 22-25 പൈസയും ഡീസലിന് 23-27 പൈസയുമാണ് കൂട്ടിയത്
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ രണ്ടു ദിവസത്തിനൊടുവില്‍ ഇന്ന് വീണ്ടും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ പെട്രോളിന് 22-25 പൈസയും ഡീസലിന് 23-27 പൈസയുമാണ് കൂട്ടിയത്. കൊച്ചില്‍ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ് വില.
അതേസമയം ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 85.45 രൂപയായി. അതുപോലെ, മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 92.04 രൂപയായി ഉയര്‍ന്നു. മുന്‍ ദിവസം ഇത് 91.80 രൂപയായിരുന്നു. ചെന്നൈയിലും കൊല്‍ക്കത്തയിലും പെട്രോളിന് ഇപ്പോള്‍ യഥാക്രമം 88.07, 86.87 രൂപയാണ് വില. കഴിഞ്ഞ ദിവസത്തേക്കാള്‍ 22, 24 പൈസ വര്‍ധനവാണ് ഇവിടങ്ങളിലുണ്ടായത്.
ഈ ആഴ്ച മൂന്നാം തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ലിറ്ററിന് 25 പൈസ വീതം കുതിച്ചുയര്‍ന്നിരുന്നു. ജനുവരി ആറിന് ശേഷം ആറ് തവണയാണ് വില വര്‍ധിച്ചത്.
ഈമാസം പെട്രോളിനും ഡീസലിനും യഥാക്രമം 1.74 രൂപയും 1.76 രൂപയുമാണ് വര്‍ധിച്ചത്.