റിസർവ് ബാങ്ക് സ്വന്തം ഡിജിറ്റൽ കറൻസിക്ക് പദ്ധതിയിടുന്നു
പുതിയ ഡിജിറ്റൽ കറൻസി നിലവിലെ പണമിടപാടുകൾക്ക് സമാനമായിരിക്കും. ക്രിപ്റ്റോ കറൻസികളിൽ നിന്ന് വ്യത്യസ്തമായി ഇടപാടുകളിലെ ഇടനിലക്കാരെ പൂർണമായും ഒഴിവാക്കും.;
രാജ്യത്തിന് സ്വന്തമായി ഔദ്യോഗിക ഡിജിറ്റൽ കറൻസി ആരംഭിക്കാൻ തയ്യാറെടുത്ത് റിസർവ് ബാങ്ക്. ബിറ്റ് കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായാണ് ആർബിഐ യുടെ പുതിയ പദ്ധതി.
പുതിയ ഡിജിറ്റൽ കറൻസി പരമ്പരാഗത പണമിടപാടുകൾക്ക് സമാനമായിരിക്കുമെന്നും ക്രിപ്റ്റോകറൻസികളുടെ ഇടപാടുകളിലുള്ളതുപോലെ ഇടനിലക്കാർക്കുള്ള പങ്കാളിത്തം പൂർണ്ണമായും ഒഴിവാക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ക്രിപ്റ്റോകറൻസികൾ ട്രേഡ് ചെയ്യുന്ന ബ്ലോക്ക്ചെയിൻ ടെക്നോളജിയെ എതിർക്കുന്നില്ലെന്നും, സാങ്കേതിക വിപ്ലവത്തിൽ പിന്നോട്ട് പോകാൻ ആർബിഐ ആഗ്രഹിക്കുന്നില്ലെന്നും, ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു.
ഓഫ് inസർക്കാരിനും സ്വകാര്യകമ്പനികൾക്കും സ്വന്തമായി ആപ്ലിക്കേഷനുകൾ നിർമിക്കാൻ കഴിയുന്ന ഏകീകൃത പെയ്മെൻറ് ഇൻറർഫേസ് (യുപിഐ) പോലെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് സമാനമായി, സ്വകാര്യ ബ്ലോക്ക് ചെയ്ൻ പ്ലാറ്റ്ഫോമുകൾ റിസർവ് ബാങ്ക് ഇതിനായി സജ്ജമാക്കും. പദ്ധതിയുടെ സാങ്കേതിക മേഖലയെ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അന്തിമതീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.