റിട്ടയര്‍മെന്റ് പ്രായമുയര്‍ത്തി തമിഴ്‌നാട്
മേയില്‍ വിരമിക്കാനിരിക്കുന്നവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും
സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 ആക്കി തമിഴ്‌നാട് സര്‍ക്കാര്‍. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലെ ഈ വര്‍ഷം മേയില്‍ വിരമിക്കാനിരിക്കുന്നവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ മേയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ല്‍ നിന്ന് 59 ആയി സര്‍ക്കാര്‍ കൂട്ടിയിരുന്നു. ഉത്തരവ് ഉടനെ നിലവില്‍ വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.