പണപ്പെരുപ്പം മയപ്പെട്ടെന്ന് റോയിട്ടേഴ്സ്; ഭക്ഷ്യ വിലയിലെ കുറവ് കാരണമെന്ന് വിദഗ്ധര്‍

രാജ്യത്തെ റിപ്പോ നിരക്ക് 6.25 ശതമാനമായി. 2023-ന്റെ തുടക്കത്തില്‍ വീണ്ടും 25 ബേസിസ് പോയിന്റ് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Update:2022-12-09 16:15 IST

പ്രാഥമികമായി ഭക്ഷ്യ വിലയിലെ കുറവ് മൂലമാണ് ഇന്ത്യന്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറില്‍ 6.40 ശതമാനത്തിലെത്തിയതെന്ന് സാമ്പത്തിക വിദഗ്ധര്‍ റോയിട്ടേഴ്സ് വോട്ടെടുപ്പില്‍ വ്യക്തമാക്കി. ഇത് ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. ഉപഭോക്തൃ വില സൂചികയുടെ ഏകദേശം 40 ശതമാനം ഭക്ഷ്യവില മാത്രം വഹിക്കുന്നവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹനപരിധിക്ക് മുകളില്‍ തുടരുന്നതിനാല്‍ കഴിഞ്ഞ ഏഴു മാസത്തിനിടെ 2.25 ശതമാനമാണ് റിപ്പോ നിരക്ക് കൂട്ടിയത്. ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇതോടെ രാജ്യത്തെ റിപ്പോ നിരക്ക് 6.25 ശതമാനമായി. 2023-ന്റെ തുടക്കത്തില്‍ വീണ്ടും 25 ബേസിസ് പോയിന്റ് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022- 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനം സെന്‍ട്രല്‍ ബാങ്ക് 6.7 ശതമാനമായി നിലനിര്‍ത്തിയിരുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2022 ഒക്ടോബറിനും 2023 മാര്‍ച്ചിനും ഇടയില്‍ ശരാശരി 6.5 ശതമാനമായി തുടരുമെന്നതിനാല്‍ നയം രൂപീകരിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ജെ.പി. മോര്‍ഗനിലെ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഡിസംബര്‍ 5-8 തീയതികളില്‍ 45 സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ വോട്ടെടുപ്പാണ് റോയിട്ടേഴ്സ് നടത്തിയത്.

Tags:    

Similar News