രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയില്‍: റിസര്‍വ് ബാങ്ക്
സാമ്പത്തിക രംഗത്ത് തിരിച്ചുവരവിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായി റിസര്‍വ് ബാങ്ക്
കോവിഡ് മഹാമാരിയുടെ ആഘാതം കുറഞ്ഞു തുടങ്ങിയതോടെ സാമ്പത്തിക രംഗത്ത് ശക്തമായ തിരിച്ചുവരവിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായി റിസര്‍വ് ബാങ്ക്. 'രാജ്യത്താകെ ഡിമാന്‍ഡിന്റെ യന്ത്രങ്ങള്‍ വീണ്ടും തീതുപ്പിത്തുടങ്ങി,' സ്‌റ്റേറ്റ് ഓഫ് ദി ഇക്കോണമി നോട്ടില്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കുന്നു.
ബാങ്ക് വായ്പകള്‍ വര്‍ധന രേഖപ്പെടുത്തി തുടങ്ങി. സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ മാത്രമേ ഇനി അഭിവൃദ്ധിപ്പെടാനുള്ളു,' ആര്‍ബിഐ നോട്ട് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് വ്യാപനം കുറഞ്ഞതോടെയും വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമായതോടെയും സാമ്പത്തികരംഗം കൂടുതല്‍ ഉഷാറായതായി റിസര്‍വ് ബാങ്ക് പറയുന്നു.
ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റെ വ്യക്തമായ സൂചകങ്ങളില്‍ ഒന്നാണ് ഉയരുന്ന വൈദ്യുതി ഉപഭോഗം.
തുടര്‍ച്ചയായ അഞ്ച്, ആറ് മാസങ്ങളിലായി വൈദ്യുതി ഉപഭോഗം മുന്‍കാല റിക്കോര്‍ഡുകള്‍ ഭേദിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ യഥാക്രമം 4.8, 7.3% വളര്‍ച്ച രേഖപ്പെടുത്തി.
അതേസമയം, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (CMIE) ചൂണ്ടിക്കാട്ടുന്നു. ശരാശരി തൊഴില്‍ നിരക്ക് 36.9 ശതമാനത്തില്‍ നിന്ന് 37.9 ശതമാനമായി ഒരുമാസത്തിനിടെ വര്‍ദ്ധിച്ചതായാണ് CMIE കണ്ടെത്തിയിട്ടുള്ളത്.
ലോക്ഡൗണ്‍ കാലത്ത് ഗണ്യമായ തൊഴില്‍ നഷ്ടം നേരിട്ട റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണം, സേവനങ്ങള്‍ എന്നീ മേഖലകള്‍ കോവിഡ് പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചുവന്നിട്ടുണ്ടെന്നാണ് ഞആക റിപ്പോര്‍ട്ട് പറയുന്നത്.
നോമിനല്‍ ഏഉജ പ്രകാരം കോവിഡിന് മുന്‍പുണ്ടായിരുന്ന 96 ശതമാനം പ്രവര്‍ത്തനങ്ങളും പുനഃസ്ഥാപിതമായിട്ടുണ്ടെന്ന് ഞആക ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കള്‍ പാത്രയും സഹപ്രവര്‍ത്തകരും ചേര്‍ന്നെഴുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യയുടെ ചരക്കു കയറ്റുമതി തുടര്‍ച്ചയായ രണ്ടാം മാസവും (ജനുവരി 2021ല്‍) 6.2% വളര്‍ച്ച രേഖപ്പെടുത്തി. എണ്ണ ഇതര കയറ്റുമതി തുടര്‍ച്ചയായ അഞ്ചാം മാസത്തിലും 11.5% വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു.
മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മൂന്നു സംഗതികളാണ് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്ന്, രോഗം ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് ഗണ്യമായി കുറയുകയാണ്. രണ്ട്, ജനബാഹുല്യമുള്ള മിക്ക നഗരങ്ങളിലും ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുടെ പടിവാതില്‍ക്കലാണ്. മൂന്ന്, പ്രായത്തിന്റെ കാര്യത്തില്‍ രാജ്യത്തിനുള്ള ആനുകൂല്യമാണ്; ഇന്ത്യയിലെ ജനസംഖ്യയില്‍ 95 ശതമാനവും 65 വയസ്സില്‍ താഴെയുള്ളവരാണ്.