രൂപ കൂപ്പുകുത്തിയതിനു പിന്നില്‍ ടര്‍ക്കിയുടെ ലിറ?

Update:2018-08-13 12:48 IST

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയതിന് പിന്നില്‍ടര്‍ക്കിയിലെ പ്രതിസന്ധിയെന്ന് വിലയിരുത്തല്‍.

തിങ്കളാഴ്ചരൂപയുടെ മൂല്യം ഡോളറിനെതിരെ 69.70 രൂപയായി. ഇതിനിടെ രൂപയുടെ ഇടിവിന് തടയിടാന്‍ ആര്‍ബിഐ വിപണിയില്‍ ഇടപെട്ടു എന്നാണ് അറിയുന്നത്.

ടര്‍ക്കിയിലെ പ്രതിസന്ധി എമര്‍ജിംഗ് മാര്‍ക്കറ്റുകളിലെ കറന്‍സികളെയും യൂറോപ്യന്‍ മാര്‍ക്കറ്റുകളെയും ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ടര്‍ക്കിയില്‍ പ്രതിസന്ധി രൂക്ഷമായത്. അതിനു മുന്‍പേ തന്നെ ടര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യം തകര്‍ച്ചയിലായിരുന്നു.

Similar News