വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നവരെ നാടിനെ സഹായിക്കുന്നവരായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായം നടത്തുന്നവർ ചൂഷകരല്ലെന്നും കൊച്ചിയിൽ നടക്കുന്ന 'അസെന്‍ഡ്-2019' ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വ്യവസായം തുടങ്ങുന്നതിനുള്ള അപേക്ഷകൾ 30 ദിവസത്തിനകം തീർപ്പാക്കണം. 30 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കാം.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി പോലുള്ള സ്ഥാപനങ്ങളിൽ ഫയലുകൾ പിടിച്ചുവെക്കാതെ വേഗത്തിൽ അനുമതി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ ലുലു ഇൻറര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തിൽ കേരള സിങ്കിള്‍ വിന്‍ഡോ ഇൻറര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ട്രാന്‍സ്പരൻറ് ക്ലിയറന്‍സസ് (കെ-സ്വിഫ്റ്റ്), ഇൻറലിജൻറ് ബില്‍ഡിങ് പ്ലാന്‍ മാനേജ്മൻറ് സിസ്റ്റം (ഐ.ബി.പി.എം.എസ്) എന്നിവയുടെ അവതരണവും നടക്കും.
ഭരണപരവും നയപരവുമായ പരിഷ്കരണ നടപടികള്‍ സമാഹരിച്ച് തയാറാക്കിയ 'ഇന്‍വെസ്റ്റ് കേരള ഗൈഡ്' മുഖ്യമന്ത്രി പ്രകാശനം ചെയ്തു.