രാജ്യത്തെ ആകെ കേസുകള്‍ രണ്ട് കോടിയിലേക്ക്: 24 മണിക്കൂറിനിടെ 3,417 മരണം
ഒരാഴ്ചക്കിടെ 26 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്
രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ശക്തമായതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം രണ്ട് കോടിയിലേക്ക്. 1,99,25,604 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3.68 ലക്ഷം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 3,417 പേര്‍ക്കാണ് ഇന്നലെ കോവിഡ് കാരണം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 2,18,959 ആയി. നിലവില്‍ രാജ്യത്ത് 34,13,642 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ 12 രോഗികളാണ് ഓക്‌സിജന്‍ ലഭിക്കാത്തത് മൂലം ഇന്നലെ മരണപ്പെട്ടത്.
കൂടാതെ, രണ്ടാം തരംഗ വ്യാപനം കുറയ്ക്കുന്നതിനായി ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.