സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായത്തില്‍ ആറ് ബേസിസ് പോയിന്റ് വര്‍ധന

ആര്‍ബിഐ നിരക്ക് വര്‍ധനവിനായുള്ള നടപടികള്‍ വേഗത്തിലാക്കിയേക്കും.

Update: 2022-01-18 12:19 GMT

10 വര്‍ഷക്കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം ആറ് ബേസിസ് പോയിന്റ് ഉയര്‍ന്നു. സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നുള്ള ആദായം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതായാണ് റിപ്പോര്‍ട്ട്. യീല്‍ഡ് 6.6360ശതമാനമായി.

ഉപഭോക്തൃ വില സൂചികയിലെ തുടര്‍ച്ചയായ മാസങ്ങളിലെ ഉയര്‍ച്ച, യുഎസ് ട്രഷറി ആദായം വര്‍ധിക്കുന്ന്, ആഗോള വിപണിയില്‍ക്രൂഡ് ഓയില്‍ വില വര്‍ധനവ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ ആദായം വര്‍ധിപ്പിച്ചത്.
കഴിഞ്ഞ ഒമ്പത് ആഴ്ചക്കിടെ 21000 കോടി രൂപ മൂല്യമുള്ള ബോണ്ടുകള്‍ ആര്‍ബിഐ വിറ്റഴിച്ചു. വിപണി സാധ്യതകള്‍ വിലയിരുത്തി 24,000 കോടി രൂപയുടെ ബോണ്ടുവില്‍പന കൂടി ഈയാഴ്ച നടത്തിയേക്കും.
ഉപഭോക്തൃ വില സൂചിക ഡിസംബറില്‍ 5.6ശതമാനമായി. വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നിരക്ക് വര്‍ധന ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് ആര്‍ബിഐ കടന്നേക്കും. വിലക്കയറ്റ ഭീഷണി നേരിടുന്ന യുഎസ് ഫെഡറല്‍ റിസര്‍വും 2022ല്‍ ഘട്ടംഘട്ടമായി നിരക്കു വര്‍ധനയ്ക്കാണ് തയ്യാറാകുന്നത്.
ബ്രെന്റ് ക്രൂഡ് വില 2018 ഒക്ടോബര്‍ മുന്നിനുമുമ്പുള്ള നിലവാരത്തില്‍ ബാരലിന് 86.71 ഡോളര്‍ രേഖപ്പെടുത്തി. രൂപയുടെ മൂല്യം ഡോറളിനെതിരെ 74.58 നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു.


Tags:    

Similar News