ഇന്ത്യന്‍ പ്രവാസികള്‍ക്ക് കടിഞ്ഞാണിടാനുള്ള തൊഴില്‍ വീസ ചട്ടം റദ്ദാക്കി യു.എ.ഇ
മൊത്തം 39 ലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇയിലുള്ളത്
സ്ഥാപനങ്ങളുടെ തൊഴില്‍ വീസയില്‍ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കണമെന്ന നിര്‍ദേശം യു.എ.ഇ താത്കാലികമായി റദ്ദാക്കിയെന്ന് സൂചന. നിരവധി കോണുകളില്‍ നിന്ന് ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും അറിയുന്നു.
യു.എ.ഇയിലെ പൊതു, സ്വകാര്യസ്ഥാപനങ്ങളില്‍ ഒരേ രാജ്യത്ത് നിന്നുള്ളവര്‍ക്ക് ജോലി നല്‍കുന്നതിന് പകരം 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഫ്രീസോണ്‍ മേഖലയിലെ കമ്പനികളിലെ ജീവനക്കാര്‍, പുതിയ കമ്പനികളിലെ ജീവനക്കാര്‍, വീട്ടുജോലിക്കാര്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ലെന്നും യു.എ.ഇ വ്യക്തമാക്കിയിരുന്നു.
ആശ്വാസത്തോടെ ഇന്ത്യക്കാര്‍
നിലവില്‍ 1.03 കോടിയാണ് യു.എ.ഇയുടെ ജനസംഖ്യ. ഇതില്‍ 38.9 ലക്ഷവും ഇന്ത്യക്കാരാണ്; അതില്‍ തന്നെ ഭൂരിഭാഗവും മലയാളികള്‍.
വീസ പുതുക്കലിനെ വരെ ബാധിച്ചേക്കാവുന്നതായിരുന്നു യു.എ.ഇയുടെ നിര്‍ദേശം. എന്നാല്‍, പുതിയ ചട്ടം നടപ്പാക്കുന്നത് തത്കാലം വേണ്ടെന്ന് വച്ചുവെന്ന സൂചനയുമായി തൊഴില്‍ വീസ അപേക്ഷകളെല്ലാം യു.എ.ഇ അംഗീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യക്കാര്‍ക്ക് പുറമേ പാകിസ്ഥാനികളും ബംഗ്ലാദേശികളും യു.എ.ഇയുടെ '20 ശതമാനം' നിബന്ധന നടപ്പാക്കാനുള്ള നീക്കത്തില്‍ ആശങ്കപ്പെട്ടിരുന്നു.