കോടീശ്വരനാകാം മൂന്ന് വര്‍ഷം കൊണ്ട്; സമ്പാദ്യ പദ്ധതിയുമായി യു.എ.ഇ
നാഷണല്‍ ബോണ്ട്‌സ് അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണ് 'മൈ വണ്‍ മില്യണ്‍'
മൂന്ന് വര്‍ഷം കൊണ്ട് കോടീശ്വരനാകാന്‍ സഹായിക്കുന്ന സമ്പാദ്യ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് യു.എ.ഇ. സേവിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ നാഷണല്‍ ബോണ്ട്‌സാണ് 'മൈ വണ്‍ മില്യണ്‍' എന്ന പദ്ധതിക്ക് പിന്നില്‍. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിശ്ചിത തുക നിക്ഷേപിച്ച് വിവിധ കാകാലയളവുകളിൽ കോടീശ്വരനാകാന്‍ സഹായിക്കുന്നതാണ് പദ്ധതി. മൂന്ന് മുതല്‍ 10 വര്‍ഷം വരെ വിവിധ കാലാവധികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. കൂടാതെ ഒറ്റത്തവണയായി നിക്ഷേപം നടത്താനുള്ള അവസരവുമുണ്ട്. യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കുമാണ് ചേരാനാവുക.
കമ്പനികള്‍ക്ക് അവരുടെ ജീവനക്കാര്‍ക്ക് വേണ്ടി ഭാഗികമായോ പൂര്‍ണ്ണമായോ സംഭാവന ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ജീവനക്കാരെ കമ്പനികളില്‍ ദീര്‍ഘകാലം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു നീക്കമാണിത്.
എങ്ങനെ ചേരാം?
ആപ്പ് വഴിയോ കമ്പനിയുടെ ഏതെങ്കിലും ശാഖകള്‍ വഴിയോ പദ്ധതിയില്‍ ചേരാം. പ്രതിമാസ നിക്ഷേപം തീരുമാനിക്കും മുമ്പ് ആദ്യം പ്ലാനിന്റെ കാലാവധി തിരഞ്ഞെടുക്കണം. കൂടാതെ, നിക്ഷേപകര്‍ക്ക് പ്രാഥമിക സേവിംഗ്‌സ് തുക ഉണ്ടാക്കാനുള്ള ഓപ്ഷനും ഉണ്ട്.
ഓരോ മാസവും ലഭിക്കുന്ന ലാഭം പുനര്‍നിക്ഷേപിക്കുകയാണ് പദ്ധതി ചെയ്യുന്നത്.
മാസം നിക്ഷേപിക്കുന്ന രീതിയാണ് പിന്തുടരുന്നതെങ്കില്‍ വിവിധ കാലയളവില്‍ എങ്ങനെ ഈ പദ്ധതിയില്‍ നിക്ഷേപിച്ച് കോടീശ്വരാനാകാമെന്ന് നോക്കാം.
മൂന്ന് വര്‍ഷ കാലാവധി
മാസം അടയ്‌ക്കേണ്ടത്: 26,540 ദിര്‍ഹം (₹6 ലക്ഷം)
മൊത്തം അടവ്: 9,55,440 ദിര്‍ഹം (₹2.16 കോടി)
പ്രതീക്ഷിക്കുന്ന ലാഭം : 44,560 ദിര്‍ഹം (₹10.08 ലക്ഷം)
നാല് വര്‍ഷ കാലാവധി
മാസം അടയ്‌ക്കേണ്ടത് :19,610 ദിര്‍ഹം (₹4.4 ലക്ഷം)
മൊത്തം അടവ് : 9,41,280 ദിര്‍ഹം (₹2.13 കോടി)
പ്രതീക്ഷിക്കുന്ന ലാഭം : 58,720 ദിര്‍ഹം (₹13.28 ലക്ഷം)
അഞ്ച് വര്‍ഷ കാലാവധി
മാസം അടയ്‌ക്കേണ്ടത്: 15,460 ദിര്‍ഹം (₹3.49 ലക്ഷം)
മൊത്തം അടവ്: 9,27,600 ദിര്‍ഹം (₹2.09 കോടി)
പ്രതീക്ഷിക്കുന്ന ലാഭം : 72,400 ദിര്‍ഹം (₹16.38 ലക്ഷം)
ആറ് വര്‍ഷ കാലാവധി
മാസം അടയ്‌ക്കേണ്ടത്: 12,690 ദിര്‍ഹം (₹2.87 ലക്ഷം)
മൊത്തം അടവ്: 9,13,680 ദിര്‍ഹം (₹2.06 കോടി)
പ്രതീക്ഷിക്കുന്ന ലാഭം : 86,320 ദിര്‍ഹം (₹19.53)
ഏഴ് വര്‍ഷ കാലാവധി
മാസം അടയ്‌ക്കേണ്ടത്: 19,610 ദിര്‍ഹം (₹4.43 ലക്ഷം)
മൊത്തം അടവ്: 9,41,280 ദിര്‍ഹം (₹2.1കോടി)
പ്രതീക്ഷിക്കുന്ന ലാഭം : 58,720 ദിര്‍ഹം (₹13.28 ലക്ഷം)
എട്ട് വര്‍ഷ കാലാവധി
മാസം അടയ്‌ക്കേണ്ടത് : 9,230 ദിര്‍ഹം (₹2.08 ലക്ഷം)
മൊത്തം അടവ് : 8,86,080 ദിര്‍ഹം (₹ 2.05കോടി)
പ്രതീക്ഷിക്കുന്ന ലാഭം : 1,13,920 ദിര്‍ഹം (₹25 .78ലക്ഷം)
ഒമ്പത് വര്‍ഷകാലാവധി
മാസം അടയ്‌ക്കേണ്ടത് : 8,080 ദിര്‍ഹം (₹1.82 ലക്ഷം)
മൊത്തം അടവ്: 8,72,640 ദിര്‍ഹം (₹1.97കോടി)
പ്രതീക്ഷിക്കുന്ന ലാഭം : 1,27,360 ദിര്‍ഹം (₹28 .82ലക്ഷം)
10 വര്‍ഷ കാലാവധി
മാസം അടയ്‌ക്കേണ്ടത്: 7,160 ദിര്‍ഹം (₹1.62 ലക്ഷം)
മൊത്തം അടവ്: 8,59,200 (₹1.94കോടി)
പ്രതീക്ഷിക്കുന്ന ലാഭം: 1,40,800 ദിര്‍ഹം (₹31.86ലക്ഷം)
(നാഷണല്‍ ബോണ്ട്‌സ് വെബ്‌സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ കാല്‍കുലേറ്റര്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലാണ് നല്‍കിയിരിക്കുന്നത്.)