കേന്ദ്ര ബജറ്റ്: സാമ്പത്തിക ഉത്തേജനത്തിനുള്ള ഫലപ്രദമായ 'വാക്‌സിന്‍'

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാമ്പത്തിക ഉത്തേജനത്തിന് ഉതകുന്നതാണെന്ന് റോക ബാത്ത്‌റൂം പ്രോഡക്റ്റസ് മാനേജിംഗ് ഡയറക്റ്റര്‍ കെ ഇ രംഗനാഥന്‍

Update: 2021-02-01 10:09 GMT

സാമ്പത്തിക രംഗത്തിന്റെ അതിവേഗ പുനരുജ്ജീവനത്തിന് ഉതകുന്ന ഫലപ്രദമായ 'വാക്‌സിന്‍' ആണ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്ന് റോക്ക ബാത്ത്‌റൂം പ്രോഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ കെ ഇ രംഗനാഥന്‍.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് ഏറ്റവും അനിവാര്യമായ ഇടപെടലാണ് കേന്ദ്ര ബജറ്റിലൂടെ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''മൂലധന നിക്ഷേപം കൂട്ടാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. സര്‍ക്കാരിന്റെ ചെലവിടല്‍ കൂടുമ്പോള്‍ അത് ഡിമാന്റ് കൂട്ടാന്‍ സഹായിക്കും. കാര്‍ഷിക മേഖലയ്ക്കായുള്ള 17 ലക്ഷം കോടി രൂപ, നഗര വികസനത്തിനുള്ള ഊന്നല്‍, റെയ്ല്‍വേ - റോഡ് വികസനത്തിനുള്ള വര്‍ധിച്ച ബജറ്റ് വിഹിതം, അഫോര്‍ഡ്ബ്ള്‍ ഹൗസിംഗിനുള്ള ഇളവുകള്‍ ദീര്‍ഘിപ്പിച്ച് നല്‍കിയത്, സ്വച്ഛ് ഭാരത് മിഷനുള്ള വിഹിതം, ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ലഭിച്ചിരിക്കുന്ന ഉത്തേജനം തുടങ്ങിവയെല്ലാം സമ്പദ് വ്യവസ്ഥയുടെ എല്ലാം മേഖലകളെയും പുനരുജ്ജീവിക്കാന്‍ ഉപകരിക്കും,'' അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം Gig ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ സാമൂഹ്യസുരക്ഷയ്ക്കും ഊന്നല്‍ നല്‍കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന പൗരന്മാര്‍ക്ക് നികുതി റിട്ടേണ്‍ സമര്‍പ്പണമത്തിന് നല്‍കിയ ഇളവിനെയും അദ്ദേഹം സ്വാഗതം ചെയ്തു. ഈ ബജറ്റോടെ രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.


Tags:    

Similar News