സ്ത്രീശാക്തീകരണത്തിന് പുതിയ സമിതി

Update: 2019-07-05 07:28 GMT

രാജ്യത്ത് സ്ത്രീകള്‍ എല്ലാ മേഖലയിലും ഉയര്‍ന്നു വരികയാണ്. നാരി ടു നാരായണി എന്നാണ് നിര്‍മല സീതാരാമന്‍ ഈ നല്ല മാറ്റത്തെ വിശേഷിപ്പിച്ചത്. ഇലക്ഷനില്‍ സ്ത്രീകളുടെ വോട്ടെടുപ്പിലും ഈ പ്രതിഫലനം ഉണ്ടായി. ലോകസഭയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം വനിതാ എംപിമാര്‍ ഉണ്ടായതും ഇത്തവണയാണ്. സ്ത്രീകളുടെ പുരോഗതിക്കായി പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും ഇന്ത്യയുടെ ധനകാര്യ മന്ത്രി.

ഗ്രാമീണ മേഖലയിലെ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലും നടപ്പാക്കും. സ്വയം സഹായ സംഘങ്ങളിലെ ഒരു അംഗത്തിന് വീതം ഒരു ലക്ഷം രൂപ വരെ മുദ്ര ലോണ്‍. കൂടാതെ 50000 രൂപ വരെ ഓവര്‍ഡ്രാഫ്റ്റും.  വനിതാ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയ പദ്ധതികളും. 

Similar News