'റെയിൽവേയുടെ വികസനത്തിന് പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്'

Update: 2019-07-05 07:13 GMT

ഇന്ത്യൻ റെയിൽവെയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ് (പി പി പി) തേടുമെന്ന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. പ്രൈവറ്റ് മേഖലയുടെ സഹായം തേടുന്നത് ഗവൺമെന്റിന് ഉണ്ടാവുന്ന ഭീമമായ ചെലവ് ചുരുക്കാൻ വേണ്ടി ആണ്.

2018-30 കാലഘട്ടം വരെ  ഏകദേശം 50 ലക്ഷം കോടി രൂപ റെയിൽവെയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസനത്തിനു  ആവശ്യമായി വരുമെന്ന് ബഡ്ജറ്റ് അവരിപ്പിക്കവേ സീതാരാമൻ പറഞ്ഞു. 

നിലവിൽ ഓരോ വർഷവും റെയിൽവേയുടെ അടിസ്ഥാന വികസനത്തിനായി ചിലവാക്കുന്ന തുക 1.4 ലക്ഷം കോടി മുതൽ 1.6 ലക്ഷം കോടി രൂപ ആണ്. 

Similar News