തൊഴില്‍ നിയമങ്ങള്‍ ഭൂരിഭാഗവും മരവിപ്പിച്ച് യു.പി സര്‍ക്കാര്‍

Update: 2020-05-08 09:10 GMT

കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഭൂരിഭാഗം തൊഴില്‍ നിയമങ്ങളും 3 വര്‍ഷത്തേക്കു മരവിപ്പിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ തൊഴില്‍ നിയമങ്ങളില്‍ 38 എണ്ണമാണ് ഓര്‍ഡിനന്‍സ് വഴി ഒറ്റയടിക്ക് സസ്പെന്റു ചെയ്യുന്നത്്. നാല് നിയമങ്ങള്‍ മാത്രം നിലനിര്‍ത്തും.

വ്യവസായ, തൊഴില്‍ സംരംഭങ്ങിലേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുന്നതിനാണ് നടപടി എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അനുമതി നല്‍കുന്നതോടെ നിയമമാകും. സേവന, വേതന വ്യവസ്ഥകളിലെല്ലാം തൊഴിലുടമകളുടെ പൂര്‍ണ്ണ താല്‍പ്പര്യം നടപ്പാക്കാന്‍ സഹായിക്കുന്ന നടപടിയാണിതെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 1936ലെ പെയ്മെന്റ് ഓഫ് വേസ് ആക്ട് സെക്ഷന്‍ 5, 1932ലെ വര്‍ക്ക്മെന്‍ കോംപെന്‍സേഷന്‍ ആക്ട്, 1976ലെ ബോണ്ടഡ് ലേബര്‍ സിസ്റ്റം (നിരോധിത)നിയമം, 1996ലെ കെട്ടിട നിര്‍മ്മാണ തൊഴിയാളി നിയമം എന്നിവയൊഴികെയുള്ളവയാണ് സസ്പെന്റു ചെയ്യുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശിനു പിന്നാലെ തൊഴില്‍ നിയമത്തില്‍ സാരമായ ഇളവു വരുത്തുന്ന രണ്ടാമത്തെ ബി.ജെ.പി ഭരണ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ബി.ജെ.പി സര്‍ക്കാരുകള്‍ വന്‍കിട ബിസിനസുകാരെയാണ് സംരക്ഷിക്കുന്നതെന്നും തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസും സിപിഎമ്മും രേഖപ്പെടുത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News