അടുത്ത ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളുണ്ടാവില്ലെന്ന് നിര്‍മ്മല സീതാരാമന്‍
ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക
അടുത്തവര്‍ഷം മദ്ധ്യത്തോടെ രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേദിയാകുമെന്നതിനാല്‍ 2024 ഫെബ്രുവരി ഒന്നിന് താന്‍ അവതരിപ്പിക്കുന്ന ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമായിരിക്കുമെന്നും വലിയ പ്രഖ്യാപനങ്ങളുണ്ടാവില്ലെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
വോട്ട് ഓണ്‍ അക്കൗണ്ട്
തിരഞ്ഞെടുപ്പ് നേരിടുന്ന സര്‍ക്കാര്‍, പുതിയ സര്‍ക്കാര്‍ അധികാരത്തിലേറും വരെയുള്ള സാമ്പത്തികച്ചെലവുകള്‍ നിര്‍വഹിക്കാനായി പാര്‍ലമെന്റിന്റെ അനുമതി തേടുന്ന പ്രക്രിയയാണ് വോട്ട് ഓണ്‍ അക്കൗണ്ട്. ഇതൊരു ഇടക്കാല ബജറ്റ് മാത്രമായിരിക്കും.
ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ട
ആരുടെയും പ്രതീക്ഷകള്‍ അസ്ഥാനത്താക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സി.ഐ.ഐയുടെ ഗ്ലോബല്‍ ഇക്കണോമിക് പോളിസി ഫോറം-2023ല്‍ സംബന്ധിക്കവേ നിര്‍മ്മല പറഞ്ഞു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്നും നിര്‍മ്മല പറഞ്ഞു. സമ്പൂര്‍ണ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും ഇക്കുറിയുണ്ടായേക്കില്ല.