5,600 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്; എം.എസ്.എം.ഇ മേഖലയ്ക്ക് കരുത്ത്

Update: 2020-07-07 08:16 GMT

മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) സഹായിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ലോക ബാങ്ക് 750 ദശലക്ഷം ഡോളര്‍ (ഏകദേശം 5,600 കോടി രൂപ) വായ്പ നല്‍കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു.സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സാമ്പത്തിക കാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖാരെ, ലോക ബാങ്കിനെ പ്രതിനിധീകരിച്ച് കണ്‍ട്രി ഡയറക്ടര്‍ (ഇന്ത്യ) ജുനൈദ് അഹ്മദ് എന്നിവരാണ് കരാര്‍ ഒപ്പിട്ടത്.

കോവിഡ് -19 എംഎസ്എംഇ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇത് ഉപജീവനമാര്‍ഗവും ജോലിയും വന്‍ തോതില്‍ നഷ്ടപ്പെടുത്തിയതായും ഖരേ പറഞ്ഞു.15 ലക്ഷത്തോളം എംഎസ്എംഇകളുടെ അടിയന്തര ദ്രവ്യത, ക്രെഡിറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്ക് തുക പ്രയോജനപ്പെടും.

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലേക്ക് (എന്‍ബിഎഫ്സി) വേണ്ടത്ര പണം ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുന്നതിലും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.എംഎസ്എംഇകള്‍ക്ക് വായ്പ നല്‍കുന്നത് തുടരാന്‍ എന്‍ബിഎഫ്സിളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്യാരന്റി നല്‍കാന്‍ ലോക ബാങ്ക് വായ്പ ഉപകരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News