ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിന് ഈ മാസം അപേക്ഷിക്കാം
വിവിധ കോഴ്‌സുകള്‍ക്ക് മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം ലഭിച്ചവര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാന്‍ ജനുവരി 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍.
ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി.
കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഫീസും മറ്റു ചെലവുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക.
എംബിബിഎസ്, എന്‍ജിനീയറിംഗ്, ബിഎസ്സി നഴ്സിംഗ്, എംബിഎ, കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള ബിഎസ്സി അഗ്രികള്‍ചര്‍, ബിഎസ്സി (ഓണേഴ്സ്) കോ-ഓപറേഷന്‍ & ബാങ്കിങ് വിത്ത് അഗ്രികള്‍ച്ചര്‍ സയന്‍സസ് എന്നീ കോഴ്സുകള്‍ക്ക് സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം ലഭിച്ചവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിയിരിക്കുന്നത്.