നെറ്റ്ഫ്ലിക്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഇന്ത്യന്‍ സിനിമയായി RRR
ഹിന്ദി പതിപ്പില്‍ നിന്ന് മാത്രമാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിന് (RRR) പുതിയൊരു റെക്കോര്‍ഡ് കൂടി. നെറ്റ്ഫ്ലിക്‌സില്‍ (Netflix) ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഇന്ത്യന്‍ സിനിമയായി മാറിയിരിക്കുകയാണ് ആര്‍ആര്‍ആര്‍( രൗദ്രം രണം രുധിരം).
ആഗോള തലത്തില്‍ 45 മില്യണ്‍ മണിക്കൂറിന് മുകളിലാണ് ഇതുവരെ സിനിമ നെറ്റ്ഫ്ലിക്‌സില്‍ സ്ട്രീം ചെയ്തത്. ഹിന്ദി പതിപ്പില്‍ നിന്ന് മാത്രമാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. മെയ് 20ന് ആണ് ആര്‍ആര്‍ആറിന്റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. സിനിമയുടെ തെലുങ്ക്, കന്നഡ, തമിഴ്,മലയാളം പതിപ്പുകള്‍ റിലീസ് സ്ട്രീം ചെയ്യുന്നത് സീ5ല്‍ ആണ്.
RRR is now the most popular Indian film on Netflix around the world 🕺🕺
— Netflix India (@NetflixIndia) June 23, 2022
Sending the biggest 🤝 to fans everywhere! pic.twitter.com/WEOw0nb515
ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് ആര്‍ആര്‍ആര്‍. ഇന്ത്യയിലെ ഏക്കാലത്തെയും ഉയര്‍ന്ന മൂന്നാമത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ആര്‍ആര്‍ആര്‍ 1000 കോടി ക്ലബ്ബില്‍ കയറുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണ്. സ്വാതന്ത്ര്യ സമര സേനാനികളായ കോമര ഭീം, അല്ലൂരി സീതാരാമ രാജു എന്നീ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ച ആക്ഷന്‍ ഡ്രാമയാണ് ആര്‍ആര്‍ആര്‍.