റിച്ച് ഡാഡ് പുവര്‍ ഡാഡ് പേഴ്സണല്‍ ഫിനാന്‍സിനൊരു ബൈബിള്‍

വിദ്യാസമ്പന്നനും ദരിദ്രനുമായ തന്റെ പിതാവിനെയും വിദ്യാഭ്യാസമില്ലാത്ത, ധനികനായ സുഹൃത്തിന്റെ പിതാവിനെയും താരതമ്യം ചെയ്ത് അവയില്‍ നിന്ന് വായനക്കാര്‍ക്കുള്ള പാഠങ്ങള്‍ പകരുകയാണ് പുസ്തകത്തിലൂടെ ചെയ്യുന്നത്.

Update:2022-08-20 10:30 IST

1997ല്‍ പുറത്തിറങ്ങിയ, ഇപ്പോഴും ആമസോണില്‍ ബെസ്റ്റ് സെല്ലറായി നില്‍ക്കുന്ന റോബര്‍ട്ട് ടി കിയോസാക്കിയുടെ റിച്ച് ഡാഡ്, പുവര്‍ ഡാഡ് പേഴ്സണല്‍ ഫിനാന്‍സ് രംഗത്തെ എക്കാലത്തെയും മികച്ചൊരു ഗുരുവാണ്. തന്റെ ജീവിതാനുഭവങ്ങളെ മികച്ച സാമ്പത്തിക പാഠങ്ങളായി പകര്‍ത്തുകയാണ് റോബര്‍ട്ട് കിയോസാക്കി ചെയ്തിരിക്കുന്നത്. സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ബൈബിള്‍ എന്ന് വേണമെങ്കില്‍ ഈ പുസ്തകത്തെ വിളിക്കാവുന്നതാണ്.

വിദ്യാസമ്പന്നനും ദരിദ്രനുമായ തന്റെ പിതാവിനെയും വിദ്യാഭ്യാസമില്ലാത്ത, ധനികനായ സുഹൃത്തിന്റെ പിതാവിനെയും താരതമ്യം ചെയ്ത് അവയില്‍ നിന്ന് വായനക്കാര്‍ക്കുള്ള പാഠങ്ങള്‍ പകരുകയാണ് പുസ്തകത്തിലൂടെ ചെയ്യുന്നത്.
ധനികനായ അച്ഛനും പാവപ്പെട്ട അച്ഛനും- വ്യത്യാസങ്ങള്‍ പാവപ്പെട്ട അച്ഛന്‍ ചിന്തിക്കുന്നത് പണക്കാര്‍ കൂടുതല്‍ നികുതി നല്‍കണം എന്നാണ്. ധനികനായ അച്ഛന്‍, ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് നികുതി പ്രതിഫലം നല്‍കുന്നു എന്നാണ് കരുതുന്നത്.
പാവപ്പെട്ട അച്ഛന്‍ മക്കളോട് ഉപദേശിക്കും നിങ്ങള്‍ നന്നായി പഠിക്കുക, അതിലൂടെ നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ ഒരു കമ്പനി കണ്ടെത്താമെന്നും സ്ഥിര വരുമാനം കണ്ടെത്താമെന്നും. എന്നാല്‍ ധനികനായ അച്ഛന്‍ പറയും, നന്നായി പഠിക്കുക അതിലൂടെ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഒരു കമ്പനി കണ്ടെത്താം എന്ന്. നല്ല കമ്പനിയില്‍ ജോലി ചെയ്യുന്നതിനപ്പുറം ജോലി കൊടുക്കുന്ന സ്ഥാപനമെന്നത് കൂടിയാണ് ധനികനായ അച്ഛന്‍ ചിന്തിക്കുന്നത്.
പാവപ്പെട്ട അച്ഛന്‍ ചിന്തിക്കുന്നത്, എനിക്ക് കുട്ടികളുള്ളതിനാല്‍ ഞാന്‍ പണക്കാരനല്ല എന്നാണ്. അദ്ദേഹം എന്നും ഒരു പ്രാരാബ്ധക്കാരനായി കണക്കാക്കും. എന്നാല്‍ പണക്കാരനായ അച്ഛന്‍ ചിന്തിക്കുന്നത്, എനിക്ക് മക്കളെ നന്നായി വളര്‍ത്താന്‍ ധാരാളം പണം വേണമെന്നാണ്. ഞാനുയര്‍ന്നേ മതിയാകൂ എന്ന ചിന്തയിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നതും.
പാവപ്പെട്ട അച്ഛന്‍ അന്ധവിശ്വാസങ്ങളുള്ളയാളാണ്. അതില്‍ പ്രധാനമാണ് അത്താഴത്തിന് ശേഷം പണത്തെക്കുറിച്ച് സംസാരിക്കരുത് എന്നത്. അങ്ങനെ ചെയ്താല്‍ വരവ് കുറയും എന്നദ്ദേഹം വിശ്വസിക്കുന്നു. ധനികനായ അച്ഛന്‍ അത്താഴത്തിന് ശേഷം പണത്തെക്കുറിച്ച് സംസാരിക്കുന്നു.


Tags:    

Similar News