പിവിആറും സിനിപോളിസും ലയിച്ചേക്കും
തിയേറ്റര്‍ മേഖലയിലെ മുന്‍നിരക്കാരാണ് ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് ശൃംഖലയായ പിവിആറും മെക്സിക്കന്‍ കമ്പനി സിനിപോളി
ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് ശൃംഖലയായ പിവിആറും മെക്സിക്കന്‍ കമ്പനിയായ സിനിപോളിസിന്റെ പ്രാദേശിക യൂണിറ്റും വിപുലമായ ലയന ചര്‍ച്ചകളിലെന്ന് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ചെറിയ തിയേറ്റുകളുടെ ഏറ്റെടുപ്പുള്‍പ്പെടെ തിയേറ്റര്‍ മേഖലയില്‍ വന്‍ വിപ്ലവം ഉണ്ടായേക്കും
ഇന്ത്യയിലെമ്പാടും 846 ഓളം സ്‌ക്രീന്‍ ആണ് പിവിഐറിന് കീഴിലുള്ളത്. സിനിമപോളിസ് ലയനത്തോടെ 1,200-ലധികം സ്‌ക്രീനുകള്‍ സംയുക്തമായി സ്വന്തമാക്കിയേക്കുമെന്നാണ് കരുതുന്നത്. മേഖലയിലെ അടുത്ത വലിയ സ്ഥാപനമായ INOX Leisure നടത്തുന്ന സ്‌ക്രീനുകളുടെ എണ്ണം, ലയിപ്പിച്ച കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ പകുതിയോളം മാത്രമാണ്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി രാജ്യത്തെ തിയേറ്റര്‍ മേഖല ഏകീകരണത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ ഫിലിം എക്സിബിഷന്‍ വ്യവസായത്തെ പുനര്‍ നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്കാളികളായവരാണ് പിവിആര്‍ സിനിമാസ്. കരാര്‍ 'ഉടന്‍ നടപ്പാക്കിയേക്കും'എന്നാണ് ഇക്കണോമിക് ടൈംസിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കിയിട്ടുള്ള വിവരം.
പിവിആറിലെ ഏറ്റവും വലിയ ഓഹരിയുടമ സിനിപോളിസ് ആയിരിക്കും. ഏകദേശം 20% ഓഹരിയുണ്ടാകും. 'PVR പ്രൊമോട്ടര്‍മാര്‍ക്ക് 10% മുതല്‍ 14% വരെ ഓഹരികള്‍ ഉണ്ടായിരിക്കും. എന്നാല്‍ അജയ് ബിജിലിക്ക് (PVR-ന്റെ CMD) തന്നെയായിരിക്കും അടുത്ത മൂന്ന് വര്‍ഷത്തേക്കെങ്കിലുമുള്ള മാനേജ്മെന്റ് നിയന്ത്രണാദികാരം ഉണ്ടായിരിക്കുക എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.