ഒറ്റയക്കം മാറി പോയി; മലയാളിക്ക് നഷ്ടമായത് യു.എ.ഇ ലോട്ടറിയുടെ ₹225 കോടി സമ്മാനം
വ്യവസായിയായ റിജോ തോമസ് ജോസിന് ലഭിച്ചത് ₹56.25 ലക്ഷം മാത്രം
ഒരക്കം മാറിയില്ലെങ്കിൽ മലയാളിയായ റിജോ തോമസ് ജോസിന് ലഭിക്കുമായിരുന്നത് 100 ദശലക്ഷം യു.എ.ഇ ദിർഹം (225 കോടി രൂപ). പകരം എമിരേറ്റ്സ് ഡ്രോ മെഗാ 7ൽ റിജോയ്ക്ക് ലഭിച്ചത് 2,50,000 ദിർഹം (56.27 ലക്ഷം രൂപ). കഴിഞ്ഞ ഒരു വർഷമായി മെഗാ ലോട്ടോയിൽ ഭാഗ്യ പരീക്ഷണം നടത്തുകയാണ് റിജോ.
റിജോയും കുടുംബവും കേരളത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുകയാണ്.ഒന്നാം സമ്മാനം നേടാൻ ഇനിയും ഇതേ ലോട്ടറികൾ എടുക്കുമെന്ന് റിജോ പറഞ്ഞു. ബംപർ അടിച്ചാൽ വിദ്യാഭ്യാസം ലഭിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി ചെലവഴിക്കുമെന്ന് 37 വയസുള്ള റിജോ കൂട്ടിച്ചേർത്തു.