എക്‌സലന്റ് ഡിസൈന്‍ ഇന്റീരിയേഴ്‌സ് : ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ രംഗത്തെ ട്രെന്‍ഡ് സെറ്റര്‍

കൊമേഴ്‌സ്യല്‍ ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് കാല്‍ നൂറ്റാണ്ടിലേറെ നീളുന്ന പ്രവര്‍ത്തന പാരമ്പര്യവുമായി അങ്കമാലി ആസ്ഥാനമായുള്ള എക്‌സലന്റ് ഡിസൈന്‍ ഇന്റീരിയേഴ്‌സ്;

Update:2024-02-04 09:00 IST

എക്‌സലന്റ് ഡിസൈന്‍സ് ഇന്റീരിയേഴ്‌സ് സ്ഥാപകന്‍ സന്തോഷ് ജോസഫ്‌

ടെക്സ്റ്റൈല്‍സും ജൂവല്‍റിയുമടക്കമുള്ള സ്ഥാപനങ്ങള്‍ രാജകീയ പ്രൗഢിയില്‍ ഇന്റീരിയര്‍ ചെയ്തു തുടങ്ങിയ കാലത്താണ് അങ്കമാലി ആസ്ഥാനമായി എക്സലന്റ് ഡിസൈന്‍ ഇന്റീരിയേഴ്സിന് തുടക്കമാകുന്നത്. തുടര്‍ന്നങ്ങോട്ട് കൊമേഴ്സ്യല്‍ ഇന്റീരിയര്‍ മേഖലയില്‍ ഈ സ്ഥാപനത്തിന്റെ കുതിപ്പായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 110ലേറെ ടെക്‌സ്റ്റൈല്‍ ഷോറൂമുകള്‍ക്ക് ഇന്റീരിയര്‍ ചന്തം ചാര്‍ത്തിയത് ഈ മലയാളി സംരംഭമാണ്. 1996ല്‍ അങ്കമാലിയില്‍ ചിലങ്ക സില്‍ക്സ് എന്ന സ്ഥാപനത്തിന് ഇന്റീരിയര്‍ ചെയ്തുകൊണ്ടാണ് തുടക്കം. ഇന്ന് ചെന്നൈ സില്‍ക്സ് അടക്കം പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളെല്ലാം എക്സലന്റ് ഡിസൈന്‍ ഇന്റീരിയേഴ്സിന്റെ ഉപയോക്താക്കളാണ്.

ഷോറൂമുകളുടെ ഒരിഞ്ചു സ്ഥലം പോലും പാഴാക്കി ക്കളയാതെ ഭംഗിയോടെ ഇന്റീരിയര്‍ ചെയ്ത് ഉപഭോക്താക്കളെ കൊണ്ടുതന്നെ 'എക്സലന്റ്' എന്നു പറയിക്കാന്‍ കഴിയുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ നേട്ടമെന്ന് എക്സലന്റ് ഡിസൈന്‍ ഇന്റീരിയേഴ്സ് ഉടമയും ഇന്റീരിയര്‍ ഡിസൈനറുമായ സന്തോഷ് ജോസഫ് പറയുന്നു. റീറ്റെയ്ല്‍ ഔട്ട്ലെറ്റുകള്‍, ഹോട്ടലുകള്‍, ഓഫീസ്, വീട് തുടങ്ങി എല്ലാ ഇന്റീരിയര്‍ പ്രോജക്റ്റുകളും വ്യത്യസ്തതയോടെയും പൂര്‍ണതയോടെയും ചെയ്തു നല്‍കിയതോടെ എക്സലന്റ് ഡിസൈന്‍ ഇന്റീരിയേഴ്സ് എന്ന സ്ഥാപനം മൗത്ത് പബ്ലിസിറ്റിയിലൂടെ കേരളത്തിന് പുറത്തേക്കും വളരുകയായിരുന്നു.
വൈവിധ്യമാര്‍ന്ന സേവനങ്ങള്‍
കൊമേഴ്സ്യല്‍ ഇന്റീരിയര്‍ ഡിസൈനിംഗ് കൂടാതെ ഓഫീസ് ഇന്റീരിയര്‍ ഡിസൈനിംഗ്, ഓഫീസ് ഫര്‍ണിച്ചര്‍ ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനര്‍ കണ്‍സള്‍ട്ടന്‍സി, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, കൊമേഴ്സ്യല്‍ എക്സ്റ്റീരിയര്‍ ഡിസൈനിംഗ്, ഇന്റീരിയര്‍ ഡെക്കൊറേഷന്‍, എയര്‍ കണ്ടീഷനിംഗ്, ഫ്ളോറിംഗ്/കാര്‍പ്പന്ററി/സീലിംഗ് തുടങ്ങിയ സേവനങ്ങളും എക്സലന്റ് ഡിസൈന്‍ ഇന്റീരിയേഴ്‌സ് ചെയ്യുന്നുണ്ട്. ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങള്‍ അറിഞ്ഞ് അതിനനുസരിച്ച് ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ വൈവിധ്യമാര്‍ന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ച് അകത്തളങ്ങളും എക്സ്റ്റീരിയറും ഒരുക്കി നല്‍കുകയാണ് എക്സലന്റ് ചെയ്യുന്നതെന്ന് സന്തോഷ് ജോസഫ് പറയുന്നു. ഉപഭോക്താവിന്റെ ബജറ്റിലൊതുങ്ങുന്ന പദ്ധതി പൂര്‍ത്തിയാക്കാനും കമ്പനി ശ്രദ്ധിക്കുന്നുണ്ട്. ബ്രാന്‍ഡഡ് സാമഗ്രികള്‍ മാത്രമാണ് എക്സലന്റ് ഉപയോഗിക്കുന്നത് എന്നത് ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്യുന്നു.
എത്ര വലിയ പ്രോജക്റ്റും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലും എക്സലന്റിന് വൈദഗ്ധ്യമുണ്ട്. ഒരു ലക്ഷം സ്‌ക്വയര്‍ഫീറ്റ് വരുന്ന കെട്ടിടത്തിനു പോലും നൂറു ദിവസത്തിനുള്ളില്‍ ഇന്റീരിയര്‍ വര്‍ക്ക് പൂര്‍ത്തിയാക്കുമെന്ന് സന്തോഷ് പറയുന്നു.
എക്‌സലന്റ് ഡെക്കൊര്‍
ഒരു പുതിയ വെഡ്ഡിംഗ് സെന്ററിനുവേണ്ടിയുള്ള ഡിസ്‌പ്ലേ യൂണിറ്റ്, മാനിക്യുന്‍, വെഡ്ഡിംഗ് ചെയര്‍ തുടങ്ങിയവ മിതമായ നിരക്കിലാണ് എക്‌സലന്റ് ഡെക്കൊറിലൂടെ ലഭ്യമാക്കുന്നത്.
മികച്ച ടീം
ഇരുപതിലേറെ കുടുംബങ്ങള്‍ക്ക് നേരിട്ടും നൂറിലേറെ പേര്‍ക്ക് പരോക്ഷമായും എക്സലന്റ് ഡിസൈന്‍ ഇന്റീരിയേഴ്സ് ഉപജീവനമാര്‍ഗം നല്‍കിവരുന്നു. ജീവനക്കാര്‍ക്ക് നല്‍കിവരുന്ന നിരന്തരമായ പരിശീലനമാണ് മികവിന്റെ മറ്റൊരു കാരണം.
സമഗ്രസേവനം
ഇന്റീരിയര്‍ മേഖലയ്ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശ്രമവും കമ്പനി നടത്തിവരുന്നു. എക്സലന്റ് ഡെക്കൊര്‍ അതിന് ഉദാഹരണമാണ്. കോയമ്പത്തൂര്‍ ആസ്ഥാനമായി ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ഓഫീസ് ഫര്‍ണിച്ചറുകളും ആധുനിക ഡിസൈനുകളിലുള്ള സ്റ്റീല്‍ അടക്കമുള്ള ഫര്‍ണിച്ചറുകളും ഇവിടെ ഉണ്ടാക്കുന്നു. 2025ഓടെ പ്രവര്‍ത്തനം കര്‍ണാടകയിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സന്തോഷ് ജോസഫ് പറയുന്നു.
ഫോണ്‍: 97459 57894 

(This article was originally published in Dhanam Magazine January 31st issue)

Tags:    

Similar News