സാജു മോഹനും മാക്സ് സുപ്രീമും വേറെ ലെവലാണ്!
അധികമാരും നടക്കാത്ത വഴിയിലൂടെ നടക്കുന്ന വേറിട്ടൊരു സംരംഭകനും സംരംഭവും;
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ പഠനശേഷം 19-ാം വയസില്‍ തിരുപ്പൂരില്‍ തുച്ഛമായ ശമ്പളത്തില്‍ ജോലിക്കു കയറിയ പാലക്കാട് നെന്മാറ സ്വദേശി സാജു മോഹന്‍ പത്തു വര്‍ഷത്തെ സേവനത്തിനു ശേഷം ഉന്നത പദവിയില്‍ നിന്ന് പടിയിറങ്ങി. ശേഷം 1997ല്‍ ബംഗളൂരു ആസ്ഥാനമായി, വാടകവീട്ടില്‍ ഒരു മുറിയില്‍ തന്റെ സ്വന്തം സംരംഭം ആരംഭിച്ചു. വസ്ത്ര നിര്‍മാണത്തിന് വേണ്ട ടെക്‌നിക്കല്‍ ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ ചുവടുറപ്പിച്ച സ്ഥാപനം പടിപടിയായി വളര്‍ന്ന്, ലോകത്തെ പ്രശസ്തമായ എല്ലാ വസ്ത്ര ബ്രാന്‍ഡുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കി.
നാട്ടില്‍ ഒരു സംരംഭം എന്നത് സ്വപ്‌നമായി കൊണ്ടുനടന്നിരുന്ന സാജു മോഹന്‍ കര്‍ഷക ഗ്രാമമായ നെന്മാറയില്‍ തന്റെ വീടിനോടു ചേര്‍ന്ന് 2013ല്‍ രണ്ട് തൊഴിലാളികളുമായി കേരളത്തിലെ ആദ്യ സംരംഭം ആരംഭിച്ചു. ബാഗ് നിര്‍മാണത്തിനാവശ്യമായ സ്ട്രാപ്പ്, ഇലാസ്റ്റിക് തുടങ്ങി പല വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളും നിര്‍മിച്ച കമ്പനി 2017ല്‍ രണ്ടാമത്തെ യൂണിറ്റും ആരംഭിച്ചു.
ഓരോ വര്‍ഷവും പുതിയ ഉല്‍പ്പന്നങ്ങള്‍
(This article was originally published in Dhanam Magazine January 31st issue)