യു.കെയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടി അവിടെ വര്‍ഷങ്ങളായി ഹെല്‍ത്ത് കെയര്‍ രംഗത്ത് പ്രവര്‍ത്തിച്ച, കോഴിക്കോട് സ്വദേശി ഡോ. സാദിഖ് കൊടക്കാട്ടാണ് ജന്മനാട്ടില്‍ സ്റ്റാര്‍കെയര്‍ ഗ്രൂപ്പിന്റെ അഞ്ചാമത് ആശുപത്രിക്ക് തുടക്കമിട്ടത്. ''ഞാന്‍ ഇവിടെ ചുമതലയേല്‍ക്കുമ്പോള്‍ ഞങ്ങളുടെ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സാദിഖ് കൊടക്കാട്ട് കൂടെനിന്ന് പിന്തുണ നല്‍കി. അത് പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊര്‍ജം പകര്‍ന്നു,'' സത്യ ചൂണ്ടിക്കാട്ടുന്നു.
പ്രതിസന്ധികളെ മറികടന്ന വിധം
കോവിഡ് വ്യാപകമായതോടെ എല്ലാ ആശുപത്രികളിലും കോവിഡ് രോഗികളെ ചികിത്സിക്കണമെന്ന നിര്‍ദേശം സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍ നല്‍കിയ നാളുകള്‍. മാതൃശിശുസംരക്ഷണത്തിന്
പ്രത്യേക ഊന്നല്‍ നല്‍കുന്ന സ്റ്റാര്‍കെയറില്‍ എന്നും നിരവധി പ്രസവങ്ങളുമുണ്ടായിരുന്നു. സെന്‍ട്രലൈസ്ഡ് എയര്‍കണ്ടീഷനുള്ള ആശുപത്രിയില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചാല്‍ എല്ലായിടത്തേക്കും അണുപ്രസരണം നടന്നേക്കുമെന്നും അത് നവജാത ശിശുക്കള്‍ക്കും അമ്മമാര്‍ക്കും ഗുരു
തര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ആശുപത്രി അധികൃതര്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സ്റ്റാര്‍കെയറിനെ കോവിഡ് ചികിത്സയില്‍ നിന്ന് ഒഴിവാക്കി. ''അതൊരു ബ്രേക്ക്ത്രൂവായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെയില്‍ പഠിച്ചും പ്രവര്‍ത്തിച്ചും പാരമ്പര്യമുള്ളതിനാല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററുകള്‍ യൂറോപ്യന്‍ നിലവാരത്തില്‍ സജ്ജീകരിച്ചവയായിരുന്നു. മെഡിക്കല്‍ കോളെജില്‍ വരെ ഓപ്പറേഷനുകള്‍ നിര്‍ത്തിവെച്ച നാളുകളില്‍ പ്രഗത്ഭ സര്‍ജന്മാര്‍ അനിവാര്യമായ സര്‍ജറികള്‍ക്ക് സ്റ്റാര്‍കെയറിലെ ഓപ്പറേഷന്‍ തിയേറ്ററുകളെ സമീപിച്ചു. അത് ക്യാഷ് ഫ്ളോയെയും സഹായിച്ചു'' സത്യ പറയുന്നു. വാസ്‌കുലാര്‍, എന്‍ഡോവാസ്‌കുലാര്‍ സര്‍ജറിയിലെ പ്രഗത്ഭരായ ഡോക്ടര്‍മാരും അനുബന്ധടീമുമായിരുന്നു സ്റ്റാര്‍കെയറിലേത്. ഇത് മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിച്ചു. ഹൃദയവാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ പ്രഗത്ഭ ഡോക്ടറുടെ കീഴില്‍ പരിശീലനത്തിന് ടാന്‍സാനിയയില്‍ നിന്നു വരെ ഡോക്ടര്‍മാര്‍ ഇപ്പോള്‍ ഇവിടേക്ക് എത്തുന്നുണ്ട്.
ഹൃദയരോഗ ചികിത്സ, ശസ്ത്രക്രിയ രംഗത്തെ അതിപ്രഗത്ഭരായ ഒരു സംഘം ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്റ്റാര്‍കെയറില്‍ എത്തിക്കാന്‍ സാധിച്ചത് ആശുപത്രിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ വലിയ ഘടകമായി. ''സുസജ്ജമായ കാത്ത് ലാബും ഓപ്പറേഷന്‍ തിയേറ്ററും പ്രഗത്ഭരായ ഡോക്ടര്‍മാരും ഒത്തുചേര്‍ന്നതോടെ ഇന്ന് കാര്‍ഡിയാക് ചികിത്സാ രംഗത്ത് മുന്‍നിരയിലെത്താന്‍ സ്റ്റാര്‍കെയറിന് സാധിച്ചു'' സത്യ പറയുന്നു. 2020ല്‍ 30 കോടി രൂപയായിരുന്നു ആശുപത്രിയുടെ വിറ്റുവരവെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം അത് 100 കോടി രൂപ കവിയും.
ടീം വര്‍ക്കിന്റെ ഫലം
ഒരു ജോലിയെന്ന നിലയില്‍ കാണാതെ അങ്ങേയറ്റം പാഷനോടെ സ്വന്തം കടമ നിറവേറ്റിയ ടീമാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിന് പിന്നിലെ സുപ്രധാന ഘടകമെന്ന് സത്യ പറയുന്നു. ''മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമില്‍ നിന്ന് നേരിട്ട് എന്‍.എ.ബി.എച്ച് സര്‍ട്ടിഫിക്കറ്റ് നേടിയ പ്രഗത്ഭ ഡോക്ടര്‍ അബ്ദുള്ള ചെറ്യക്കാടാണ് സ്റ്റാര്‍കെയറിന്റെ ചെയര്‍മാനും മെഡിക്കല്‍ ഡയറക്റ്ററും. അദ്ദേഹത്തെ പോലുള്ള വ്യക്തിപ്രഭാവമുള്ളവരുടെ സാരഥ്യവും സ്റ്റാര്‍കെയറിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഗുണം ചെയ്തു'' സത്യ പറയുന്നു.
ടീമംഗങ്ങളുമായുള്ള മാനസിക ഐക്യം, സേവനങ്ങളില്‍ നല്‍കിയ വൈവിധ്യം എന്നിവയാണ് ടേണ്‍എറൗണ്ടിന് തന്നെ സഹായിച്ച മറ്റ് ഘടകങ്ങളെന്ന് സത്യ പറയുന്നു. ഹെല്‍ത്ത്കെയര്‍ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തുള്ള സത്യ ശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് ലേഖനങ്ങളും എഴുതാറുണ്ട്.
സംസ്ഥാനത്തെ പ്രഗത്ഭ റഫറല്‍ ആശുപത്രിയായി സ്റ്റാര്‍കെയറിനെ മാറ്റാനുള്ള ലക്ഷ്യത്തിലാണ് ടീം ഇപ്പോള്‍. നാളെ കേരളത്തിലെ 'മയോ ക്ലിനിക്കാ'യി സ്റ്റാര്‍കെയര്‍ മാറും. ശുഭാപ്തി വിശ്വാസ ത്തോടെ സത്യ പറയുന്നു.