അമ്പാനെ... ബിസിനസിലെ ഫിനാന്‍സ് ശ്രദ്ധിക്കണ്ടേ? ഈ ഉള്ളുകള്ളി അറിഞ്ഞാല്‍ വിജയിക്കും

ബിസിനസിന്റെ ഓരോ ഘട്ടത്തിലും ഫിനാന്‍സ് കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ

Update:2024-09-30 19:59 IST

image credit : canva

ഒരു ബിസിനസുകാരന്‍ എപ്പോഴും ഒരുപോലെയാണോ ഫിനാന്‍സ് കൈകാര്യം ചെയ്യേണ്ടത്? അങ്ങനെ ചെയ്താല്‍ എന്താണ്  സംഭവിക്കുക? അറിയണ്ടേ?

ബിസിനസിന്റെ വളര്‍ച്ചയില്‍ ഏറ്റവും പ്രാധാന്യം വഹിക്കുന്ന ഘടകങ്ങളില്‍ ഒന്ന് ഏതാണ്? സംശയമുണ്ടാവില്ല ഫിനാന്‍സ് തന്നെ. ബിസിനസിന്റെ തുടക്കക്കാലത്ത് ഫിനാന്‍സ് കൈകാര്യം ചെയ്ത പോലെയാകരുത്. വിജയകരമായ സ്റ്റേജിലെത്തുമ്പോള്‍. ഇതേ കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ടോ?

എങ്കില്‍ നിങ്ങള്‍ വരൂ....

ഒക്ടോബര്‍ എട്ടിന് കോഴിക്കോട് മലബാര്‍ പാലസില്‍ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന എംഎസ്എംഇ സമിറ്റിലേക്ക്

ഘട്ടങ്ങള്‍ പലത്, കൈകാര്യം ചെയ്യുന്ന രീതി വെവ്വേറെ

ബിസിനസില്‍ ഘട്ടങ്ങള്‍ പലതുണ്ട്. ഓരോ ഘട്ടത്തിലും ഫിനാന്‍സ് കൈകാര്യം ചെയ്യേണ്ടതും വ്യത്യസ്തമായാണ്. പ്രമുഖ സാമ്പത്തിക കാര്യ വിദഗ്ധനും ഒട്ടനവധി ബിസിനസുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുസമ്പത്തുമുള്ള ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ് വി സത്യനാരായണന്‍, ബിസിനസിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ എങ്ങനെയാകണം ഫിനാന്‍സ് കൈകാര്യം ചെയ്യേണ്ടത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമിറ്റില്‍ സംസാരിക്കുന്നത്.

1. ശൈശവ ഘട്ടത്തിലുള്ള ബിസിനസുകള്‍

2. വളര്‍ച്ചാഘട്ടത്തിലൂടെ കടന്നുപോകുന്നവ

3. വിജയം നേടി നില്‍ക്കുന്ന സംരംഭങ്ങള്‍

4. സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സംരംഭങ്ങള്‍

5. അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നവ. 

ഈ  അഞ്ചു ഘട്ടങ്ങളില്‍ ഏതെങ്കിലുമൊക്കെയിലൂടെ കടന്നുപോകുന്നവരാകും സംരംഭകര്‍. ഈ ഓരോ ഘട്ടങ്ങളിലും ഫിനാന്‍സ് കൈകാര്യം ചെയ്യേണ്ടതിന്റെ പ്രായോഗിക വശങ്ങളാണ് സമിറ്റില്‍ വി സത്യനാരായണന്‍ വിശദീകരിക്കുക.

ഇതുമാത്രമല്ല, ഒരു ബിസിനസ് വളര്‍ത്താനും നടത്തിക്കൊണ്ടുപോകാനും സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ സമിറ്റില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

കുടുംബ ബിസിനസുകള്‍ വിജയകമായി മാനേജ് ചെയ്യേണ്ട രീതികള്‍, ഫണ്ട് സമാഹരണത്തിനുള്ള വഴികള്‍, ഇന്നൊവേഷന്‍ കൊണ്ടുവരേണ്ട വിധം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ അതത് രംഗങ്ങളിലെ വിദഗ്ധര്‍ പ്രഭാഷണം നടത്തും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും മറ്റ് സംരംഭക വികസന ഏജന്‍സികളും നല്‍കുന്ന പിന്തുണകളെയും സാമ്പത്തിക സഹായങ്ങളെയും കുറിച്ചും സംരംഭകര്‍ക്ക് അറിയാനുള്ള വേദി കൂടിയാണിത്.

ഇങ്ങനെ രജിസ്റ്റർ ചെയ്യാം 

ബിസിനസ് രംഗത്തുള്ള ഏതൊരാളും തീര്‍ച്ചയായും സംബന്ധിച്ചിരിക്കേണ്ട ഏകദിന സമിറ്റിലേക്ക് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് മാത്രമാണ് പ്രവേശനം

ജി.എസ്.ടി ഉള്‍പ്പടെ രജിസ്‌ട്രേഷന്‍ നിരക്ക് 2,360 രൂപയാണ്. സമിറ്റിനോട് അനുബന്ധിച്ച് പ്രദര്‍ശന സ്റ്റാളുകളുമുണ്ട്. എംഎസ്എംഇ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇത്തരം സംരംഭങ്ങള്‍ക്ക് വേണ്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവര്‍ക്കുമെല്ലാം സ്റ്റാളുകള്‍ സജ്ജീകരിക്കാം. നികുതി അടക്കം 29,500 രൂപയാണ് സ്റ്റാള്‍ നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ്: 9072570065 മോഹന്‍ദാസ്: 9747384249, റിനി 9072570055, വെബ്‌സൈറ്റ്: www.dhanammsmesummit.com

Tags:    

Similar News