"കേരളം നല്ല സ്ഥലമാണ് ... ഇവിടെ താമസിക്കാൻ കൊള്ളാം" കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

Update: 2020-01-04 09:48 GMT

ബിസിനസ് വളർത്താൻ കേരളത്തിന് പുറത്തേക്ക് പോകാൻ തയ്യാറാകണമെന്ന് വി ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പരിധികളില്ലാതെ വളരാൻ സംരംഭകർ രാജ്യത്ത് ലഭ്യമായ എല്ലാ വിഭവങ്ങളും ബുദ്ധിപൂർവ്വം വിനിയോഗിക്കാൻ തയ്യാറാകണമെന്ന് വി ഗാർഡ് സ്ഥാപകനും ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി .

കൊച്ചിയിൽ ധനം ബിസിനസ് മാഗസിൻ സംഘടിപ്പിച്ച എം എസ് എം ഇ സമിറ്റിലെ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .പോണ്ടിച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജ്യോതി ലബോറട്ടറീസ് ഫാക്ടറികൾ സ്ഥാപിച്ചത് ഇതര സംസ്ഥാനങ്ങൾ നൽകിയ നികുതി ഇളവുകളും ഇതര സൗകര്യങ്ങളും വിനിയോഗിച്ചാണെന്ന് ജ്യോതി ലാബ്സ് ചെയർമാനും മാനേജിംഗ്‌ ഡയറക്റ്ററുമായ എം.പി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി .

സ്വന്തം ഉൽപ്പന്നത്തിന്റെ കരുത്തിൽ വിശ്വാസമുണ്ടെങ്കിൽ സംസ്ഥാനത്തിന്റെ അതിരുകൾ കടന്ന് പോകാൻ തയ്യാറാകണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു .

ഇതേ അഭിപ്രായം തന്നെയാണ് ചർച്ചയിൽ സംബന്ധിച്ച എസ് പി ജെയ്ൻ സ്കൂൾ ഓഫ് ഗ്ലോബൽ മാനേജ്മെന്റ് ഓഫ് ഫിനാൻസിലെ പ്രൊഫ . അനിൽ ആർ . മേനോൻ പങ്കുവെച്ചത്. എന്റർപ്രണറും ഗ്രന്ഥകാരനും മെന്ററുമായ എസ് ആർ നായർ പാനൽ ചർച്ച നയിച്ചു .

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം ദക്ഷിണേന്ത്യൻ ഇപ്പോഴും ഏറെ പിന്നിലാണെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News