ഒരു തദ്ദേശ സ്ഥാപനം ഒരു ഉത്പന്നം പദ്ധതി; സംരംഭകര്‍ക്ക് നേടാം ₹50,000 വരെ ധനസഹായം
തദ്ദേശസ്ഥാപനങ്ങള്‍ വഴി സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം;
സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ വഴി എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയ്ന്‍ നടത്താന്‍ വ്യവസായ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ഏകദിന ശില്‍പശാലകള്‍ സംഘടിപ്പിക്കും. വിദഗ്ധര്‍ ക്ലാസ് നയിക്കും.
ഒരു തദ്ദേശ സ്ഥാപനം ഒരു ഉത്പന്നം
സംരംഭക സാധ്യതയുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തി 'ഒരു തദ്ദേശസ്ഥാപനം, ഒരു ഉത്പന്നം' പദ്ധതി നടപ്പാക്കും. 640 തദ്ദേശസ്ഥാപനങ്ങള്‍ ഉത്പന്നങ്ങള്‍ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. ഉത്പന്നങ്ങളുടെ മൂല്യവര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പിന്തുണയേകാന്‍ 50,000 രൂപവരെ ധനസഹായം പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്.