പരാജയപ്പെടാതിരിക്കാനുള്ള ബിസിനസ് തത്വം
നിങ്ങളുടെ ബിസിനസിനെ വിജയത്തിലേക്ക് നയിക്കുന്ന ബിസിനസ് തത്വം ഇതാണ്
മുന്‍ ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ ഒരു സംരംഭത്തെ സംബന്ധിച്ചുള്ള ആദ്യത്തെ ബിസിനസ് തത്വം എന്നത് ബിസിനസ് വളരുന്നതിനനുസരിച്ച് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ പ്രവര്‍ത്തനങ്ങളെ വിവിധ ഭാഗങ്ങളായി തിരിക്കുക എന്നതാണ്. മികച്ച ഉല്‍പ്പാദനക്ഷമത കൈവരിക്കാനും ഇത് അത്യാവശ്യമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ അത് എങ്ങനെയായിരിക്കണമെന്ന് ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നു.
Figure 1: Functional സ്റ്റ്‌സർ
വിവിധ ഘടകങ്ങളെ എങ്ങനെ മാനേജ് ചെയ്യാം?
ഇതാണ് ശരിയായ ബിസിനസ് തത്വമെന്നും ബിസിനസിന്റെ ദീര്‍ഘകാല വിജയം ഉറപ്പുവരുത്തുന്നതിന് എല്ലാ സംരംഭങ്ങളും ഈ തത്വം പാലിക്കപ്പെടേണ്ടതുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. വ്യത്യസ്ത സ്ഥലങ്ങളിലായി വ്യാപിച്ചിരിക്കുന്ന വിവിധ ഘടകങ്ങളെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാനാകും?
ബിസിനസുകളുടെ വലുപ്പം വളരെ കുറവായിരുന്ന പത്തൊമ്പതാം നൂറ്റാണ്ട് വരെ തങ്ങളുടെ കാഴ്ചവെട്ടത്തിലുള്ള കാര്യങ്ങള്‍ ഉടമകള്‍ നേരിട്ട് നോക്കി നടത്തുകയായിരുന്നു. പിന്നീട് വ്യാവസായിക വിപ്ലവത്തിന്റെ ആവിര്‍ഭാവത്തോടെയും വന്‍കിട ബിസിനസുകളുടെ വളര്‍ച്ചയോടെയും ഒരു ഔപചാരികമായ മാനേജ്മെന്റ് സിസ്റ്റം വളര്‍ത്തിയെടുക്കേണ്ടതായി വന്നു.
പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയും ഒന്നിലധികം സ്ഥലങ്ങളില്‍ വ്യാപിച്ചിരിക്കുകയും ചെയ്യുന്ന വലിയ ബിസിനസുകളെ നിയന്ത്രിക്കുന്നതിനായി അക്കൗണ്ടിംഗും പിന്നീട് കോസ്റ്റ് അക്കൗണ്ടിംഗുമൊക്കെ വികസിച്ചു വരുന്നതിലേക്ക് ഇത് നയിച്ചു.
ഇന്ന്, മൂലധന നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം (Return on Capital Employed- ROCE) പോലെയുള്ള സമഗ്രമായ സൂചനകള്‍ ഉപയോഗിച്ചാണ് ഉന്നത മാനേജ്മെന്റ് ദീര്‍ഘകാല തീരുമാനങ്ങളെടുക്കുന്നത്. എന്നാല്‍ താഴ്ന്ന തലങ്ങളില്‍ അങ്ങനെയല്ല.
അതുകൊണ്ടു തന്നെ ദൈനംദിന തീരുമാനങ്ങളെടുക്കുന്നതില്‍ ഫംഗ്ഷണല്‍ മാനേജര്‍മാര്‍ക്ക് ROCE പോലുള്ള സൂചകങ്ങള്‍ അത്ര ഉപകാരപ്രദമല്ല. മാത്രമല്ല, ദൈനംദിന തീരുമാനങ്ങള്‍ക്കും ROCEനും ഇടയില്‍ ഒരു പാലം ആവശ്യമാണുതാനും.
ബിസിനസിന്റെ ലക്ഷ്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താഴേത്തട്ടിലുള്ള മാനേജര്‍മാരെ അനുവദിക്കുന്ന പ്രാദേശിക സൂചകങ്ങള്‍ ലഭ്യമാക്കുന്നതിനായി അക്കൗണ്ടിംഗും കോസ്റ്റ് അക്കൗണ്ടിംഗും വികസിപ്പിച്ചെടുത്തു. എന്നിരുന്നാലും മിക്ക പ്രവര്‍ത്തന മേഖലകളും ചെലവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കോസ്റ്റ് അക്കൗണ്ടിംഗ് സ്വാഭാവികമായും ചെലവ് കുറക്കുന്നതിലും ഓരോ പ്രവര്‍ത്തനത്തിലും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിലും അതായത് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. കാര്യക്ഷമതയ്ക്ക് വേണ്ടിയായിരിക്കണം ഓരോ പ്രവര്‍ത്തനവും. പരമാവധി കാര്യക്ഷമതയോടെ മാനേജ് ചെയ്തിരിക്കണമെന്ന ബിസിനസ് മാനേജ്മെന്റുമായി ബന്ധപ്പെട്ട രണ്ടാമത്തെ തത്വത്തിന് ഇത് കാരണമായി. ചിത്രം രണ്ട് കാണുക.
Figure 2: Managing a Functional Structure - Maximum Efficiency
കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ചെലവ് കുറക്കാം
കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് ചെലവ് കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഓരോ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നത് നല്ലതാണെന്നാണ് പൊതുവേയുള്ള വിശ്വാസം. കാരണം അവ കമ്പനിക്ക് മൊത്തത്തില്‍ ചെലവ് ലാഭിക്കുകയും അത് മൊത്തത്തിലുള്ള ലാഭം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഈ ലോകവീക്ഷണ കോണില്‍ ബിസിനസിലെ എല്ലാ പ്രവര്‍ത്തനങ്ങളും തുല്യ പ്രാധാന്യത്തോടെയാണ് പരിഗണിക്കപ്പെടുന്നത്. മാനേജ്മെന്റ് ശ്രദ്ധ മുഴുവന്‍ സ്ഥാപനത്തിലും കഴിയുന്നത്ര തുല്യമായി വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഇത് 'തെറ്റായ ബിസിനസ് തത്വം' ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ബിസിനസിനെ പരാജയത്തിലേക്ക് നയിക്കും. ദീര്‍ഘകാല ബിസിനസ് വിജയം ഉറപ്പുവരുത്താന്‍ എല്ലാ ബിസിനസുകളിലും ഉപയോഗിക്കേണ്ട, മാനേജ്‌മെന്റുമായി ബന്ധപ്പെട്ട, എന്റെ വിശ്വാസത്തിലുള്ള 'ശരിയായ ബിസിനസ് തത്വം' എന്താണെന്ന് അടുത്ത ലേഖനത്തില്‍ വിശദമാക്കാം.