ഏറ്റവും വിജയികളായവര്‍ ചെയ്യുന്ന 7 കാര്യങ്ങള്‍

Update: 2019-11-27 03:00 GMT

ശരിയായ സമയത്ത് ശരിയായ ആളുകള്‍ ശരിയായ പ്രവൃത്തി ചെയ്യുമ്പോഴാണ് വിജയം ഉണ്ടാകുന്നതെന്ന് പറയാറുണ്ട്. നാമെല്ലാവരും വിജയത്തിന് വേണ്ടി ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കണമെന്നില്ല. നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന ഏഴ് കാര്യങ്ങളാണ് താഴെപ്പറയുന്നത്. ഏറ്റവും വിജയികളായ ആളുകളുടെ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയെടുത്ത അവ ഏതൊക്കെയാണെന്ന് നോക്കാം.

1. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുക

കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കാതെ വരുമ്പോള്‍ മറ്റുള്ളവരുടെ തലയില്‍ ചാരി രക്ഷപെടുന്നവരുണ്ട്. നാം ഉത്തരവാദിത്തങ്ങളില്‍ ഓടിയൊളിക്കുന്നവരാണെങ്കില്‍ ഓര്‍ക്കുക, ഈ ശീലം നമ്മെ ഒരിക്കലും വിജയത്തിലേക്ക് നയിക്കില്ല.

2. ശ്രദ്ധകേന്ദ്രീകരിക്കുക

ചുറ്റും നടക്കുന്ന എല്ലാക്കാര്യങ്ങളിലും ഇടപെട്ട് നടന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമായ കാര്യത്തിനായി ചെലവഴിക്കാന്‍ സമയം കിട്ടില്ല. എന്താണ് നേടേണ്ടത് അതിലേക്ക് പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക. 'ടണല്‍ വിഷന്‍' വേണമെന്ന് വിജയികള്‍ പറയാറുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങള്‍ മാറിപ്പോകും. ഓരോ കാര്യം ചെയ്യുമ്പോഴും ഇതെന്റെ ലക്ഷ്യത്തിലേക്ക് എന്നെ അടുപ്പിക്കുന്നതാണോ എന്ന് സ്വയം ചോദിക്കുക.

3. നിങ്ങളുടെ ലക്ഷ്യത്തിനായി പൊരുതുക

നിങ്ങളുടെ ലക്ഷ്യം പൊരുതി നേടിയെടുക്കണം എന്ന് വിജയികള്‍ പറയുന്നു. വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ആ ലക്ഷ്യത്തെക്കുറിച്ച് നിങ്ങള്‍ നിര്‍ഭയരായിരിക്കണം. ആരും നിങ്ങള്‍ ചെയ്യുന്നതില്‍ വിശ്വസിച്ചില്ലെന്നുവരാം. സാധ്യവും അസാധ്യവും ഒരാളുടെ നിശ്ചയദാര്‍ഢ്യത്തിലാണിരിക്കുന്നത്.

4. വിജയികളെ കൂടെ കൂട്ടുക

വിജയികളെന്ന് നിങ്ങള്‍ കരുതി ആരാധിക്കുന്നവര്‍ നിങ്ങള്‍ക്ക് പ്രചോദനവും അവരുടെ ജീവിതം പഠിക്കാനുള്ള സ്രോതസുമായിരിക്കണം. നിങ്ങള്‍ക്ക് ആശ്രയിക്കാനും വിശ്വസിക്കാനും പറ്റുന്ന വിജയികളുമായി ഇടപഴകാനുള്ള അവസരമുണ്ടാക്കുക.

5. അച്ചടക്കം ശീലിക്കുക

അച്ചടക്കത്തിലൂടെ ലക്ഷ്യങ്ങളെ പിന്തുടരാനുള്ള സ്വാതന്ത്ര്യമാണ് നമുക്ക് ലഭിക്കുന്നത്. മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ പോകാതിരിക്കാന്‍ അച്ചടക്കം നമ്മെ സഹായിക്കും. നിങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടതെന്താണ്, നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമായതെന്താണ്... ഈ രണ്ട് കാര്യങ്ങളിലുള്ള തെരഞ്ഞെടുപ്പാണ് അച്ചടക്കം എന്ന് പറയാം.

6. സന്തോഷത്തിന് പ്രാധാന്യം നല്‍കുക

എന്ത് ചെയ്താലും അത് നിങ്ങളുടെ മനസിന് സന്തോഷം തരുന്നവയാണെന്ന് ഉറപ്പുവരുത്തുക. ചിലപ്പോള്‍ നിങ്ങള്‍ ഏറ്റവും ഭയപ്പെടുന്ന കാര്യം വിജയകരമായി ചെയ്യുന്നതായിരിക്കും നിങ്ങള്‍ക്ക് ഏറ്റവും സന്തോഷം തരുന്നത്. നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര സന്തോഷത്തിലേക്കുമുള്ള യാത്രയാക്കി മാറ്റുക.

7. കടപ്പാടുണ്ടാകുക

നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്തുകയും മനസില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്ന വികാരമാണ് കടപ്പാട്. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതോ ചീത്തയോ ആയ എല്ലാക്കാര്യങ്ങളോടും കടപ്പാടുണ്ടായിരിക്കണം. നേടാനുള്ള കാര്യങ്ങളോര്‍ത്ത് ലഭിച്ചിരിക്കുന്ന കാര്യങ്ങളെ മറക്കരുത്. നന്ദി പറയുന്നത് ഒരു ശീലമാക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News