കിരീടം നഷ്ടപ്പെട്ട് യൂബർ; ഇനി ഈ മീഡിയ കമ്പനിയാണ് ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ്  

Update: 2018-10-28 04:30 GMT

ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് എന്ന കിരീടം യൂബർ ടെക്നോളജീസിന് നഷ്ടമായി. അധികമാരും കേട്ടിരിക്കാൻ സാധ്യതയില്ലാത്ത ബൈറ്റ്ഡാൻസ് എന്ന പേരുള്ള ചൈനീസ് കമ്പനിയാണ് ഇനി ആ സ്ഥാനം അലങ്കരിക്കുക.

സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് 300 കോടി ഡോളർ നിക്ഷേപം നേടിയതോടെ ബൈറ്റ്ഡാൻസിന്റെ മൂല്യം 7500 കോടി ഡോളറിലേക്ക് എത്തി. ഇതോടെയാണ് യൂബറിനെ മറികടക്കാൻ കമ്പനിക്ക് കഴിഞ്ഞത്.

ഏഴ് വർഷം മുൻപ് ഒരു സാധാരണ സോഫ്റ്റ്‍ വെയര്‍ എഞ്ചിനീയറായിരുന്ന ഷാങ് യെമിംഗ് എന്ന 29 വയസ്സുകാരന്റെ തലയിലുദിച്ച ആശയമാണ് നിര്‍മ്മിത ബുദ്ധിയിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു വാര്‍ത്താധിഷ്ഠിത ആപ്ലിക്കേഷന്‍.

ബൈറ്റ്ഡാന്‍സിനെ പ്രശസ്തമാക്കിയത് ജിന്‍രി ടോറ്റിയാവേ (ഇന്നത്തെ വാര്‍ത്തകള്‍) എന്ന വിഭാഗമാണ്. ന്യൂസ് റിപ്പബ്ലിക്ക്, ടിക് ടോക്, മ്യൂസിക്കലി, ടോപ്പ് ബസ് തുടങ്ങിയ മറ്റ് അനവധി ഉൽപ്പന്നങ്ങളും ഇവര്‍ക്കുണ്ട്.

Similar News