സംരംഭങ്ങള്‍ക്ക് സാങ്കേതിക സഹായമൊരുക്കി മൈസോണ്‍

Update: 2020-05-14 11:36 GMT

കൊവിഡിന് ശേഷം കാര്യങ്ങളൊന്നും പഴയപടിയായിരിക്കില്ല. സാമൂഹ്യ അകലം തുടങ്ങി പല കാര്യങ്ങളിലുമുണ്ടാകുന്ന നിഷ്‌കര്‍ഷകള്‍ സംരംഭത്തിന്റെ സ്വഭാവം തന്നെ മാറ്റും. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷനിലേക്ക് മാറാത്തവയ്ക്ക് നിലനില്‍പ്പുണ്ടാകില്ല. എന്നാല്‍ പരമ്പരാഗത വാണിജ്യ വ്യവസായങ്ങള്‍ നടത്തുന്നവര്‍ക്കും ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി നാട്ടില്‍ സംരംഭം തുടങ്ങുന്നവര്‍ക്കുമെല്ലാം ആധുനിക സങ്കേതങ്ങള്‍ ലഭ്യമാക്കി മികച്ച സംരംഭം കെട്ടിപ്പടുക്കാന്‍ ഒരു കൈത്താങ്ങ് നല്‍കാനൊരുങ്ങുകയാണ് കണ്ണൂരിലെ മലബാര്‍ ഇന്നവേഷന്‍ എന്‍ട്രപ്രണര്‍ഷിപ്പ് സോണ്‍.

ഏതൊരു സംരംഭവും ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തുന്നതിനുള്ള ടെക്നോളജി പ്ലാറ്റുഫോമുകളും മറ്റ് സംവിധാനങ്ങളും വിപണിയില്‍ ലഭ്യമാണെങ്കിലും, പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ വേണ്ട പരിജ്ഞാനത്തിന്റെ അഭാവവും, നിരന്തര ശ്രദ്ധ കൊടുക്കുവാന്‍ കഴിയാത്തതും, മതിയായ ബാക്ക് ഓഫീസ് രൂപീകരിക്കുവാന്‍ കഴിയാത്തതും ഭൂരിഭാഗം പരമ്പരാഗത ബിസിനസ്സുകളും ഡിജിറ്റല്‍ ബിസിനസ്സ് മേഖലയില്‍ പരാജയപ്പെടുവാന്‍ കാരണമാകുന്നു.

പരമ്പരാഗത വ്യവസായങ്ങള്‍ക്കും, വാണിജ്യ സ്ഥാപങ്ങള്‍ക്കും , കാര്‍ഷിക രംഗത്തും വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍, ഏതൊക്കെ മേഖലകളില്‍ ഏതൊക്കെ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും അത് ലഭ്യമാക്കാനുള്ള സ്രോതസ്സുകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും വേണ്ട സേവനങ്ങള്‍ നല്‍കുവാന്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈസോണ്‍ വേണ്ട ക്രമീകരണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

70 ഓളം ടെക്നോളജി കമ്പനികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റാര്‍ട്ട് അപ്പ് സെന്ററാണ് കണ്ണൂര്‍ മാങ്ങാട്ട്പറമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൈസോണ്‍. പുതിയ ഒരു ബിസിനസ്സ് തുടങ്ങുവാന്‍ ആഗ്രഹിന്നവര്‍ക്ക് വലിയ തുക ബില്‍ഡിംഗ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഫര്‍ണിച്ചര്‍, ഇന്റീരിയര്‍ വര്‍ക്ക് തുടങ്ങിയവയ്ക്കായി മാറ്റി വെ്ക്കേണ്ടി വരുന്നു. ഇത്തരം ഫിക്‌സഡ് ഇന്‍വെസ്റ്റ്‌മെന്റുകള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്ന രീതിയില്‍ ആണ് മൈസോണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് മാനേജിംഗ് ഡയറക്റ്റര്‍ സുഭാഷ് ബാബു പറയുന്നു. ബാങ്ക് വായ്പകള്‍, സര്‍ക്കാര്‍ സ്‌കീമുകള്‍, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ സൗജന്യ വര്‍ക്ക്‌ഷോപ്പുകളും, ഉപദേശങ്ങളും മൈസോണ്‍ സംരംഭകര്‍ക്ക് വേണ്ടി ഒരുക്കുന്നുണ്ട്.

ലോക പ്രശസ്ത ടെക്നോക്രാറ്റുകളുടെയും, ബിസിനസ്സ് സാമ്പത്തിക രംഗത്തെ പ്രമുഖരും അടങ്ങിയ മൈസോണ്‍ അഡൈ്വസറി ബോര്‍ഡും, മലബാര്‍ ഏഞ്ചല്‍സ് എന്ന പേരില്‍ സ്വന്തമായി ഒരു ഏഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ് ഫോമും മൈസോണിനുണ്ട്.

ഇതിനു പുറമെ ഇ-കൊമേഴ്സ്, ഓണ്‍ലൈന്‍ ബിസിനസ്സ് മേഖലയിലേക്ക് കടന്ന് വരുന്ന സ്ഥാപനങ്ങള്‍ക്ക്, അതിനു വേണ്ട എല്ലാ സോഫ്റ്റ് വെയറുകളും ഒപ്പം ബാക്ക് ഓഫീസ് പ്രവര്‍ത്തനങ്ങളൂം ഏറ്റെടുത്ത്, ഏതൊരു സ്ഥാപനത്തിനും ഒരു ഡിജിറ്റല്‍ ഓഫീസ് എല്ലാ സൗകര്യങ്ങളോടൊപ്പം ഒരു സബ്‌സ്‌ക്രിപ്ഷന്‍ വ്യവസ്ഥയില്‍ നടത്തിക്കൊടുക്കുന്ന രീതിയില്‍ ഇവിടെ സാഗ്ഗിയോ എന്ന സ്റ്റാര്‍ട്ടപ്പ് പ്ലാറ്റഫോമും പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9846113263 ഇ മെയ്ല്‍: admin@mizone.in

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News